അമേരിക്കയുടെ 239ാം സ്വാതന്ത്ര്യ ദിനത്തില്‍ അമേരിക്കന്‍ ജനതയ്ക്ക് ആശംസകളര്‍പ്പിച്ച് നരേന്ദ്ര മോദി. ട്വിറ്റര്‍ പോസ്റ്റിലൂടെയാണ് മോദി ആശംസകളറിയിച്ചത്. ഇന്ത്യയും അമേരിക്കയും തമ്മിലുള്ള ബന്ധം ദൃഢമാണെന്ന് കാലം തെളിയിച്ചതാണെന്ന് മോദി ആശംസയില്‍ പറയുന്നുണ്ട്.ഇരു രാജ്യങ്ങളിലും ഊര്‍ജ്ജസ്വലമായ ജനാധിപത്യസംവിധാനങ്ങളാണുള്ളത് എന്നും അദ്ദേഹം പറഞ്ഞു.
ഇന്ത്യ യുഎസ് ബന്ധത്തിലെ പുത്തന്‍ ഉണര്‍വ്വ് ഏറെ ആത്മവിശ്വാസം തരുന്ന ഒന്നാണ്.ഇരു രാജ്യങ്ങളും തമ്മിലുള്ള സാമ്പത്തിക സാസ്കാരിക ബന്ധം ശക്തമാണ്.കഴിഞ്ഞ വര്‍ഷം താന്‍ അമേരിക്ക സന്ദര്‍ശിച്ചിരുന്നു. കഴിഞ്ഞ ജനുവരിയില്‍ അമേരിക്കന്‍ പ്രസിഡണ്ട് ഒബാമ ഇന്ത്യയുടെ റിപ്പബ്ലിക് ദിന പരിപാടികളില്‍ പങ്കെടുത്തു. ഈ രണ്ടു സന്ദര്‍ശനങ്ങളും വിവിധ മേഖലകളിലെ ഇന്ത്യ യുഎസ് ബന്ധം ദൃഢപ്പെടുത്തി.
ഈ ബന്ധം ഇന്ത്യയ്ക്കും അമേരിക്കയ്ക്കും മാത്രമല്ല ലോകത്തിന് തന്നെ ഗുണം ചെയ്യുമെന്നും മോദ് ട്വിറ്ററില്‍ കുറിച്ചു.
Discussion about this post