പതിമൂന്നാം വയസ്സില്‍ അറസ്റ്റിലായ പ്രക്ഷോഭകാരി മുര്‍താജ ഖുറൈസിന്റെ വധശിക്ഷ നടപ്പിലാക്കില്ല എന്ന് സൗദി അറേബ്യ. പേരു വെളിപ്പെടുത്താത്ത സൗദി ഉദ്യോഗസ്ഥന് റോയിട്ടേഴ്സ് വാര്‍ത്താ ഏജന്‍സിയോട് വെളിപ്പെടുത്തിയതാണ് ഇക്കാര്യം. മൂര്താജയെ 2022 ല്‍ വിട്ടയച്ചേക്കും എന്നും ഉദ്യോഗസ്ഥന് സൂചന നല്കി.
സൗദിയിലെ കിഴക്കന്‍ പ്രവശ്യയില്‍ നടന്ന പ്രക്ഷോഭത്തിന് നേതൃത്വം നല്‍കിയെന്ന് പറഞ്ഞാണ് മൂന്നുവര്‍ഷങ്ങള്‍ക്ക് ശേഷം 2014 ല്‍ മുര്‍താജയെ സൗദി അറസ്റ്റ് ചെയ്യുന്നത് . ബഹറിനിലേക്ക് കുടുംബത്തിന് ഒപ്പം യാത്ര ചെയ്യുന്നതിനിടയില്‍ അതിര്‍ത്തിയില്‍ വെച്ചാണ് അന്ന് പതിമൂന്നുകാരനായ മുര്‍താജയെ അറസ്റ്റ് ചെയ്യുന്നത്.
അതോടുകൂടി രാജ്യത്തെ ഏറ്റവും ചെറിയ രാഷ്ട്രീയ കുറ്റവാളിയായി മുര്‍താജ മാറുകയായിരുന്നു. പന്ത്രണ്ട് വര്‍ഷത്തെ തടവ് ശിക്ഷയാണ് ആദ്യം മുര്‍താജയ്ക്ക് സൗദി നല്‍കിയത്. കഴിഞ്ഞ ഏപ്രിലില്‍ 37 പേരെ വധശിക്ഷയ്ക്ക് വിധിച്ചപ്പോള്‍ അക്കൂട്ടത്തില്‍ മുര്താജയുമുണ്ടായിരുന്നു.
മുര്‍താജയെ തീവ്രവാദിയായി പരിഗണിച്ചാണ് കോടതി വിചാരണ നടത്തിയത് . വെടിവയ്പ്പ് ഉള്‍പ്പടെ ഗുരുതരമായ കുറ്റങ്ങളും ചുമത്തിയിട്ടുണ്ട്. സഹോദരന്റെ മരണാനന്തര ചടങ്ങിനിടയ്ക്ക് പൊലീസിനെതിരെ വെടിവച്ചു എന്നാണ് കേസ്.
പ്രായപൂര്‍ത്തിയാകുന്നതിന് മുന്‍പ് ചെയ്തെന്ന് ആരോപിക്കുന്ന കുറ്റത്തിന് വധശിക്ഷ നല്കാന് തീരുമാനിച്ച നിയമത്തിനെതിരെ ലോകമെമ്പാടുമുള്ള മനുഷ്യാവകാശ പ്രവര്‍ത്തകര്‍ പ്രതിഷേധവുമായി രംഗത്തെത്തിയിരുന്നു.
Discussion about this post