തിരുവനന്തപുരം: എറണാകുളം, കോഴിക്കോട് ജില്ലകളിലായി സംസ്ഥാനത്തു 13 സ്ഥലങ്ങളില്‍ ബിഎസ്എന്‍എല്ലിന്റെ വൈഫൈ സൗകര്യം സജ്ജമായി. എറണാകുളം ജില്ലയില്‍ പത്തും കോഴിക്കോട് മൂന്ന് സ്ഥലങ്ങളിലുമായാണ് വൈഫൈ കേന്ദ്രങ്ങളെന്ന് കേരള സര്‍ക്കിള്‍ ജനറല്‍ മാനേജര്‍ എം. എസ്. എസ്. റാവു പറഞ്ഞു.
മറൈന്‍ ഡ്രൈവ്, ഫോര്‍ട്ട് കൊച്ചി, ഹൈക്കോര്‍ട്, സുഭാഷ് പാര്‍ക്ക്, കോര്പറേഷന് ഓഫീസ്, ഇടപള്ളി ജംഗ്ഷന്, കലൂര്‍, ദര്‍ബാള്‍ ഹാള്‍, ജില്ലാപഞ്ചായത്ത് കോംപ്ലക്സ്, മട്ടാഞ്ചേരി, കോഴിക്കോട് ജില്ലയില്‍ കോര്പ്പറേഷന് ഓഫീസ്, ബീച്ച് റോഡ് ഒന്ന്, സിവില്‍ സ്റ്റേഷന് എന്നിവിടങ്ങളിലാണ് വൈഫൈ.
തിരുവനന്തപുരം ജില്ലയില്‍ 135 സ്ഥലങ്ങള്‍ വൈഫെക്കായി കണ്ടെത്തി കഴിഞ്ഞു. ഇതുള്‍പ്പെടെ 1000ല്‍ അധികം സ്ഥലങ്ങളിലാണ് വൈഫൈക്കായി കണ്ടെത്തിയിരിക്കുന്നത്.
Discussion about this post