ഡിവൈഎഫ്ഐ യിൽ നിന്ന് മൂന്ന് വനിതാ അംഗങ്ങൾ രാജിവെച്ചു . മാനസിക പീഡനം ഭയന്നാണ് രാജിയെന്നാണ് റിപ്പോർട്ട് . ഡിവൈഎഫ് ഐ യിലെ ചില പ്രവർത്തകർ അശ്ലീല സന്ദേശങ്ങൾ അയച്ചതായി പരാതി നൽകിയിരുന്നു .
പത്തനംതിട്ട ജില്ലയിലെ കൊടുമണ്‍, പെരുനാട്, കോഴഞ്ചേരി ഏരിയ കമ്മിറ്റികളില്‍ ഉള്ളവരാണ് രാജിവച്ചത്. ഷൊർണൂർ എം എൽ എ പികെ ശശിയ്ക്കെതിരെ പീഡന പരാതി നൽകിയ വനിതാ നേതാവ് അടുത്തിടെയാണ് സംഘടനയിൽ നിന്ന് രാജി വച്ചത് .
ശശിയ്ക്കെതിരെ പരാതി നൽകാനും മറ്റും തന്റെ ഒപ്പം നിന്ന നേതാക്കളെ തരം താഴ്ത്തിയതിൽ പ്രതിഷേധിച്ചാണ് രാജി . മാത്രമല്ല വനിതാ നേതാവിനെ സമൂഹ മാദ്ധ്യമങ്ങളിലടക്കം അവഹേളിച്ച നേതാവിനെ ജില്ലാ വൈസ് പ്രസിഡന്റുമാക്കിയിരുന്നു .
Discussion about this post