കര്‍ണാടകയില്‍ കോണ്‍ഗ്രസ് – ജെ.ഡി.എസ് സഖ്യത്തില്‍ തര്‍ക്കം രൂക്ഷമായിരിക്കുന്നതിനിടയില്‍ പിസിസി പിരിച്ചുവിട്ട് കോണ്‍ഗ്രസ് ദേശീയനേതൃത്വം. എ.ഐ.സി.സി ജനറല്‍ സെക്രടറി കെ.സി വേണുഗോപാലാണ് കര്‍ണാടക പിസിസി പിരിച്ചുവിട്ടതായി പ്രസ്താവന പുറത്തിറക്കിയത്.
സംസ്ഥാന കമ്മിറ്റി പിരിച്ചുവിട്ടെങ്കിലും പിസിസി അദ്ധ്യക്ഷന്‍ ദിനേശ് ഗുണ്ടുറാവും , വര്‍ക്കിംഗ് പ്രസിഡന്റ് ഈശ്വര്‍ ഖന്ദ്രേയും തല്‍ സ്ഥാനങ്ങളില്‍ തുടരും.
അതേസമയം സംസ്ഥാന കമ്മിറ്റി പിരിച്ചുവിടണമെന്ന ആവശ്യം തങ്ങള്‍ നേരത്തെ തന്നെ കോണ്‍ഗ്രസ് അദ്ധ്യക്ഷന്‍ രാഹുല്‍ഗാന്ധിയോട് ആവശ്യപ്പെട്ടിരുന്നതായി പിസിസി അദ്ധ്യക്ഷന്‍ ദിനേശ് ഗുണ്ടുറാവു പ്രതികരിച്ചു. കൂടാതെ സംസ്ഥാന കമ്മിറ്റിയില്‍ മാത്രമല്ല ജില്ല-ബ്ലോക് കമ്മിറ്റികളിലും പുന: സംഘടന നടപ്പാക്കുമെന്നും അദ്ദേഹം പറഞ്ഞു.
Discussion about this post