കൊല്ലം അഞ്ചലില്‍ പ്ലസ് ടു വിദ്യാര്‍ഥിനിയെ പീഡിപ്പിച്ച സഹപാഠിയും അയാളുടെ സഹോദരനും അറസ്റ്റിലായി. അഗസ്ത്യക്കോട് ഇജാസ് മന്‍സിലില്‍ അഫ്സര്‍ , ഇജാസ് എന്നിവരാണ് അറസ്റ്റിലായത്.
ഫെബ്രുവരി 6 ന് അഫസറിന്റെ ജന്മടിനാഘോഷത്തിനായി പെണ്‍കുട്ടിയുടെ കൂടെ ചില സഹപാഠികളും അയാളുടെ വീട്ടില്‍ എത്തിയിരുന്നു. ആഘോഷങ്ങള്‍ക്ക് ഇടയില്‍ അഫ്സര്‍ പെണ്‍കുട്ടിയെ പീഡിപ്പിച്ചു. ദിവസങ്ങള്‍ കഴിഞ്ഞ് ഇജാസ് പെണ്‍കുട്ടിയുടെ വീട്ടില്‍ എത്തുകയും അനുജന് പീഡിപ്പിച്ച വിവരം അറിഞ്ഞതായും ചില കാര്യങ്ങള്‍ സംസാരിക്കാനുണ്ടെന്നും പറഞ്ഞു. തുടര്‍ന്ന് അകത്ത് കയറിയ ഇജാസ് പെണ്‍കുട്ടിയെ മാനഭംഗപ്പെടുത്തുകയായിരുന്നു. പിന്നീട് ഇരുവരും പീഡിപ്പിച്ച വിവരം പുറത്ത് പറയുമെന്ന് ഭീഷണിപ്പെടുത്തി 25,000 രൂപ ആവശ്യപ്പെടുകയായിരുന്നു. ഇതിനെ തുടര്‍ന്ന് ബംഗളുരുവിലുള്ള ബന്ധുവഴി സുഹൃത്തിന്റെ അക്കൌണ്ടിലേക്ക് പണം നിക്ഷേപിക്കുകയും സുഹൃത്തിന്റെ എ.ടി.എം കാര്‍ഡ് ഇജാസിന് കൈമാറുകയുമായിരുന്നു.
കാര്‍ഡുമായി പോയ ഇജാസ് 25,000 രൂപയുടെ ബാക്കിയുണ്ടായിരുന്ന 3000 രൂപയും പിന്‍വലിച്ചു. കുറച്ചു ദിവസങ്ങള്‍ക്കുള്ളില്‍ ഇജ്ജാസ് ഒന്നര ലക്ഷം രൂപ ആവശ്യപ്പെടുകയായിരുന്നു. ഭീഷണിയില്‍ ഭയന്ന പെണ്‍കുട്ടി കൈ ഞരമ്പ് മുറിച്ച് ആത്മഹത്യയ്ക്ക് ശ്രമിച്ചു. ഭീഷണി തുടര്‍ന്നതോടെ പെണ്‍കുട്ടി നാട്ടില്‍ നിന്നും ബംഗളുരുവിലേക്ക് പോവുകയായിരുന്നു. തിരികെയെത്തിയ പെണ്‍കുട്ടിയോട് പോലീസ് ചോദ്യം ചെയ്തപ്പോഴാണ് പീഡന വിവരം വെളിപ്പെടുത്തിയത്.
ഒന്നാം പ്രതിയായ ഇജ്ജാസിനെ അഗസ്ത്യകോടുള്ള വീട്ടില്‍ നിന്നും പോലീസ് പിടികൂടി . വൈകിട്ടോടെ അഞ്ചല്‍ പോലീസ് അഫ്സറിനെയും അറസ്റ്റ് ചെയ്തു. ഇരുവര്‍ക്കുമെതിരെ പോലീസ് പോക്സോ നിയമം ചുമത്തി പുനലൂര്‍ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.
Discussion about this post