കൊച്ചി: അനാഥാലയങ്ങളുടെ പേരില്‍ അന്യസംസ്ഥാനങ്ങളില്‍ നിന്ന് കുട്ടികളെ കടത്തിയ സംഭവം സിബിഐ അന്വേഷിക്കണമെന്ന് ഹൈക്കോടതി ഉത്തരവിട്ടു. മുഴുവന്‍ അനാഥാലയങ്ങള്‍ക്കും ബാലനീതി നിയമം ബാധകമാണെന്നും ഹൈക്കോടതി ഉത്തരവിട്ടു. നേരത്തെ അനാഥാലയങ്ങളെ 2010ല്‍ സര്‍ക്കാര്‍ അനാഥാലയങ്ങളെ ബാലനീതി നിയമത്തില്‍ നിന്ന് ഒഴിവാക്കിയിരുന്നു. ബാലനീതി നിയമപ്രകാരം അനാഥാലയങ്ങള്‍ രജിസ്ട്രര്‍ ചെയ്യണം. എല്ലാ അനാഥാലയങ്ങളിലും ശിശുക്ഷേമ സമിത് പരിശോധന നടത്തണമെന്നും ഹൈക്കോടതി ഉത്തരവിട്ടു.
മുക്കം അനാഥായത്തിലേക്കുള്പ്പടെ ഉത്തരേന്ത്യയില്‍ നിന്ന് നൂറ് കണക്കിന് കുട്ടികളെ ആവശ്യത്തിന് രേഖകളില്ലാതെ കൊണ്ടു വന്നത് വലിയ വിവാദമായിരുന്നു. നേരത്തെ പോലിസ് അന്വേഷിച്ച കേസ് പിന്നീട് ക്രൈംബ്രാഞ്ചിന് വിട്ടു. ഗുരുതരമായ ക്രമക്കേടുകള്‍ നടന്നതായി ക്രൈംബ്രാഞ്ച് കണ്ടെത്തിയിരുന്നു.
സമാനമായ നിരവദി സംഭവങ്ങള്‍ പിന്നീടും ആവര്‍ത്തിക്കപ്പെട്ടു. ഇവ ഉള്‍പ്പടെയാണ് സിബിഐ അന്വേഷണത്തിന് വിട്ടിരിക്കുന്നത്.
കേരളത്തില്‍ ആയിരത്തിലധികം അനാഥാലയങ്ങളാണ് ഉള്ളത്. ഇതില്‍ മുപ്പതിനായിരത്തോളം കുട്ടികള്‍ ഉണ്ടെന്നാണ് കണക്കുകള്‍. അനാഥാലയങ്ങളുടെ പ്രവര്‍ത്തനങ്ങളില്‍ സുതാര്യതയില്ലെന്ന് വ്യാപക ആക്ഷേപം ഉയര്‍ന്നിരുന്നു.
Discussion about this post