ലണ്ടന്‍ : ലോകകപ്പില്‍ തോല്‍വി അറിയാതെ മുന്നേറുന്ന ഇന്ത്യയ്ക്ക് ആത്മവിശ്വാസം കൂട്ടി ഐസിസി ഏകദിന റാങ്കിങ്ങിലെ ഒന്നാം സ്ഥാനം. അടുത്ത മത്സരത്തിലെ എതിരാളിയായ ഇംഗ്ലണ്ടിനെ പിന്നിലാക്കിയാണ് ഇന്ത്യ ഒന്നാം സ്ഥാനത്ത് എത്തിയത്. ലോകകപ്പിലെ ഏഴുകളിയില്‍ മൂന്നെണ്ണം തോറ്റതാണ് ഇംഗ്ലണ്ടിനു തിരിച്ചടിയായത്. പാക്കിസ്ഥാന്, ശ്രീലങ്ക, ഓസ്ട്രേലിയ എന്നീ ടീമുകള്‍ക്കെതിരെയാണ് ഇംഗ്ലണ്ട് സ്വന്തം നാട്ടില്‍ അപ്രതീക്ഷിത തോല്‍വി വഴങ്ങിയത്.
്. ഒരു പോയിന്റ് വ്യത്യാസത്തിലാണ് ഇംഗ്ലണ്ടിനെ മറികടന്ന് ഇന്ത്യ മുന്നില്‍ കയറിയത്. ഇന്ത്യയ്ക്ക് നിലവില്‍ 123 പോയിന്റുണ്ട്, ഇംഗ്ലണ്ടിന് 122ഉം. 018 മേയ് ഒന്നിനു ശേഷം ആദ്യമായാണ് ഇംഗ്ലണ്ടിന് ഒന്നാം സ്ഥാനം നഷ്ടമാകുന്നതന്യൂസീലന്ഡാണ് മൂന്നാം സ്ഥാനത്ത്. ഇന്ത്യയ്ക്കൊപ്പം തോല്‍വിയറിയാതെ മുന്നേറിയ ന്യൂസീലന്‍ഡ് ഇന്നലെ പാക്കിസ്ഥാനോട് തോറ്റിരുന്നു.പാക്കിസ്ഥാന് നിലവില്‍ ആറാം സ്ഥാനത്താണ്.
ടീം, പോയിന്റ്
1. ഇന്ത്യ 123
2. ഇംഗ്ലണ്ട് 122
3. ന്യൂസീലന്‍ഡ് 116
4. ഓസ്ട്രേലിയ 112
5. ദക്ഷിണാഫ്രിക്ക 109
6. പാക്കിസ്ഥാന് 94
7. ബംഗ്ലദേശ് 92
8. ശ്രീലങ്ക 78
9. വെസ്റ്റിന്‍ഡീസ് 78
10 അഫ്ഗാനിസ്ഥാന് 60
Discussion about this post