ലോകകപ്പില്‍ വെസ്റ്റ് ഇന്‍ഡീസിനെതിരെ ഇന്ത്യയ്ക്ക് ബാറ്റിംഗ്. ടോസ് നേടിയ ഇന്ത്യ ബാറ്റിംഗ് തെരഞ്ഞെടുക്കുകയായിരുന്നു.
കഴിഞ്ഞ മത്സരത്തിലെ അതേ ടീമിനെ ഇന്ത്യ നിലനിര്‍ത്തി.ഗ്രൂപ്പ് ചാമ്പ്യന്മാരെ നിശ്ചയിക്കുന്ന മത്സരം ഇന്ത്യക്ക് പ്രധാനപ്പെട്ടതാണ്. ഓസ്ട്രേലിയ്ക്കും ന്യൂസിലണ്ടിനും പിന്നില്‍ ഇന്ത്യ മൂന്നാമതാണ്. ഇന്നത്തെ കളി ജയിച്ചാല്‍ രണ്ടാമതാകാം. ഒറു കളിയിലും ഇന്ത്യ ഇതുവരെ തോറ്റിട്ടില്ല.
വീന്ഡീസുമായി എട്ട് തവണ ഏറ്റുമുട്ടിയപ്പോള്‍ അഞ്ച് തവണ ഇന്ത്യ ജയിച്ചിരുന്നു. മൂന്ന് തവണ വീന്‍ഡീസ് ജയിച്ചു.
ഇന്ത്യയുടെ ആറാം മത്സരമാണിത്. മഴ ഉപേക്ഷിച്ച മത്സരം ഒഴികെ എല്ലാറ്റിലും വിജയം വിരാട് കൊഹ്ലിക്കും കൂട്ടര്‍ക്കുമായിരുന്നു. ദക്ഷിണാഫ്രിക്ക, ആസ്ട്രേലിയ, പാകിസ്ഥാന്, അഫ്ഗാനിസ്ഥാന് എന്നിവരാണ് ഇതുവരെ ഇന്ത്യയ്ക്ക് മുന്നില്‍ കീഴടങ്ങിയത്. ഇതില്‍ അഫ്ഗാനെതിരെ ഒഴിച്ച് ഇന്ത്യയുടെ പ്രകടനം മികച്ചതായിരുന്നു.
ആദ്യ മത്സരത്തില്‍ പാകിസ്ഥാനെ 105 റണ്‍സില്‍ ആള് ഔട്ടാക്കിയശേഷം വിജയം നേടിയ വിന്‍ഡീസിന് പിന്നീടിതുവരെ ഒറ്റക്കളിയും ജയിക്കാനായിട്ടില്ല. ആസ്ട്രേലിയ, ഇംഗ്ളണ്ട്, ബംഗ്ളാദേശ്, ന്യൂസിലന്‍ഡ് എന്നിവരോടെല്ലാം അവര്‍ തോറ്റു. ദക്ഷിണാഫ്രിക്കയ്ക്ക് എതിരായ മത്സരം മഴയെടുത്തു. ആറ് മത്സരത്തില്‍ നിന്ന് മൂന്ന് പോയിന്റ് മാത്രമുള്ള വിന്‍ഡീസ് എട്ടാം സ്ഥാനത്താണ്. അഞ്ചു കളികളില്‍ നിന്ന് ഒന്‍പത് പോയിന്റായ ഇന്ത്യ മൂന്നാം സ്ഥാനത്തുണ്ട്.
Discussion about this post