ബോളിവുഡിന്റെ യുവസൂപ്പർതാരം വിക്കി കൗശൽ വീണ്ടും . മേഘ്ന ഗുൽസർ സംവിധാനം ചെയ്യുന്ന ചിത്രത്തിൽ ഇന്ത്യയിലെ ആദ്യത്തെ ഫീൽഡ് മാർഷൽ ആയിരുന്ന സാം മനേക് ഷായെയാണ് അദ്ദേഹം അവതരിപ്പിക്കുന്നത്. ചിത്രത്തിനായി അതിഗംഭീരമേക്കോവറിലാണ് വിക്കി എത്തുന്നത്. സാം ആയുള്ള തന്റെ ഗെറ്റപ്പ് സമൂഹമാധ്യമത്തിലൂടെ വിക്കി പങ്കുവച്ചു.
‘ധീരനായ രാജ്യസ്നേഹി, സാഹസികനായ ജനറൽ, അതിലുപരി ഇന്ത്യയുടെ ആദ്യ ഫീൽഡ് മാർഷൽ സാം മനേക് ഷാ.’–ഫസ്റ്റ്ലുക്ക് പങ്കുവച്ച് വിക്കി കുറിച്ചു. ചിത്രത്തിന്റെ തിരക്കഥ എഴുതുന്നത് ഭവാനി അയ്യർ (റാസി), ശാന്തനു ശ്രീവാസ്തവ (ബദായി ഹോ) എന്നിവർ ചേർന്നാണ്. നിർമാണം റോണി സ്ക്ര്യൂവാല. 2021ൽ ചിത്രം തിയറ്ററുകളിലെത്തും.
https://www.instagram.com/p/BzM0AYhJ0s7/?utm_source=ig_web_copy_link
കരസേനയുടെ നെടുംതൂണും ചരിത്രപുരഷനുമായിരുന്ന മനേക് ഷാ 1971–ലെ ഇന്ത്യ-പാക് യുദ്ധത്തില്‍ ഇന്ത്യയുടെ സര്‍വസൈനാധിപനായിരുന്നു. ഇന്ത്യയുടെ എക്കാലത്തെയും വലിയ തന്ത്രശാലിയായ സൈനികനായാണ് അദ്ദേഹം അറിയപ്പെട്ടിരുന്നത്.
14 ദിവസം നീണ്ട യുദ്ധത്തില്‍ ഇന്ത്യയെ വിജയത്തിലേക്ക് നയിച്ചതോടെ മനേക് ഷാ രാജ്യത്തിന്റെ വീരനായകനായി മാറുകയും ചെയ്തു. അദ്ദേഹത്തിന്റെ പോരാട്ട വീര്യത്തെയും രാജ്യത്തിന് നല്കിയ സംഭാവനകളെയും മാനിച്ച് 1973ല്‍ രാജ്യം ഫീല്‍ഡ് മാര്‍ഷല്‍ പദവി നൽകി മനേക് ഷായെ ആദരിച്ചു. ഇന്ത്യന്‍ കരസേനയിലെ ഏറ്റവും ഉയര്‍ന്ന റാങ്കായ ‘ഫീല്‍ഡ് മാര്‍ഷല്‍’ റാങ്ക് സ്വതന്ത്ര ഇന്ത്യയില്‍ ആദ്യമായി നല്കപ്പെട്ട സൈനികനായിരുന്നു മനേക് ഷാ. രാജ്യത്താകെ രണ്ടു പേര്‍ക്ക് മാത്രമാണ് ഫീല്‍ഡ് മാര്‍ഷല്‍ പദവിയുള്ളത്. ആദ്യ കരസേനാ മേധാവി കെ.എം. കരിയപ്പയാണ്
Discussion about this post