ഇന്ത്യ ഇസ്ലാമാബാദിൽ സംഘടിപ്പിച്ച് ഇഫ്താർ വിരുന്നിൽ ക്ഷണം സ്വീകരിച്ചെത്തിയെ പാകിസ്ഥാൻ അതിഥികളെ സുരക്ഷാ ഉദ്യോഗസ്ഥർ അപമാനിച്ചെന്ന് കേന്ദ്രമന്ത്രി വി.മുരളീധരൻ. പാകിസ്ഥാനിലെ ഹൈക്കമ്മീഷൻ സംഘടിപ്പിച്ച ഇഫ്താർ വിരുന്നിലാണ് പാക് സുരക്ഷ ഉദ്യോഗസ്ഥരുടെ പ്രകടനം.
അതിഥികളെ അപമാനിക്കുകയും തടയുകയും ചെയ്തുവെന്ന് വി.മുരളീധരൻ രാജ്യസഭയിൽ അറിയിച്ചു. പാകിസ്ഥാനെതിരെ ഇന്ത്യ ശക്തമായ പ്രതിഷേധം രേഖപ്പെടുത്തിയിട്ടുണ്ട്.
ജൂൺ ഒന്നിനാണ് ഇഫ്താർ വിരുന്ന് നടന്നത്. സംഭവം അന്വേഷിക്കണമെന്നും വിവരങ്ങൾ ഇന്ത്യയുമായി പങ്കു വയ്ക്കണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്. മത്സ്യബന്ധനത്തിനിടെ പിടിയിലായ ഇന്ത്യക്കാർ സുരക്ഷിതരാണെന്നും മന്ത്രി അറിയിച്ചു.
Discussion about this post