മാനവികതയ്ക്ക് വലിയ ഭീഷണിയാണ് ഭീകരവാദം എന്ന് ബ്രിക്സ് യോഗത്തിൽ പ്രധാനമന്ത്രി നരേന്ദ്രമോദി.മാനവികതയോടുളള വെല്ലുവിളിയാണ് ഇത്.ഭീകരതയ്ക്കെതിരെ യോജിച്ച പ്രവർത്തനം വേണമെന്ന് മോദി ആവശ്യപ്പെട്ടു.അത് നിരപരാധികളുടെ ജീവൻ എടുക്കുക മാത്രമല്ല, സാമ്പത്തിക വികസനത്തെയും സാമുദായിക ഐക്യത്തെയും പ്രതികൂലമായി ബാധിക്കുന്നു.
തീവ്രവാദത്തിനും വംശീയതയ്ക്കും വേണ്ട പിന്തുണ നൽകുന്ന
എല്ലാ മാധ്യമങ്ങളും അവസാനിപ്പിക്കണമെന്ന് അദ്ദേഹം ബ്രിക്സ് രാഷ്ട്രതലവന്മാരോട് പറഞ്ഞു.കാലാവസ്ഥ വ്യതിയാനവും പ്രധാന പ്രശ്നമായി തുടരുന്നു.
ബ്രിക്സിന്റെ അനൗപചാരിക കൂടിക്കാഴ്ചയാണ് നടന്നത്. ഒസാക്കയിലെ ജി-20 ഉച്ചക്കോടിയ്ക്ക് മുന്നോടിയായാണ് ബ്രിക്സ് ഉച്ചക്കോടി നടന്നത്.
Discussion about this post