മലയാളം എഴുത്തുകാരി പ്രിയ എ.എസും, ഉത്തരേന്ത്യന്‍ സ്വദേശി പ്രിയ സരുക്കൈ ചബാറിയയും തമ്മിലെന്ത്..? രണ്ട് പേരും എഴുത്തുകാര്‍..കവിതയെഴുതുന്നു അങ്ങനെ ചില സാമ്യങ്ങള്‍ രണ്ട് പേരെയും അറിയുന്നവരുടെ മനസ്സിലേക്ക് ഓടിയെത്തും. എന്നാല്‍ മലയാളം പാഠ പുസ്തകങ്ങള്‍ പരിഷ്‌ക്കരിച്ച കേരളത്തിലെ വിദ്യാഭ്യാസ വിചക്ഷണന്മാര്‍ക്ക് രണ്ട് പേരും ഒരാള്‍ തന്നെയാണ്. സംശയമുള്ളവര്‍
പുതുക്കിയ എട്ടാം ക്ലാസിലെ മലയാളം പാഠാവലി എടുത്തു നോക്കുക. എഴുത്തുകാരെ പരിചയപ്പെടുത്തുന്ന കൂട്ടത്തില്‍ എഴുത്തുകാരി പ്രിയ എഎസിന്റെ പേരും, അവരെ കുറിച്ചുള്ള വിവരണവുമുണ്ട്. എന്നാല്‍ ആളെ എളുപ്പം തിരിച്ചരിയാനായി ുപയോഗിച്ചിരിക്കുന്ന ഫോട്ടോ കണ്ടാല്‍ പ്രിയ എ.എസ് വരെ ഞെട്ടും. സാക്ഷാല്‍ പ്രിയ സരൂക്കൈ ചമ്പാറിയ. മലയാളം അറിയാത്ത ചമ്പാറിയ പാഠപുസ്തകം കണ്ടാല്‍ അത് തന്നെ കുറിച്ചുള്ള വിവരണമാണെന്ന് തെറ്റിദ്ധരിച്ചാല്‍ കുറ്റം പറയാനാവില്ല. പൂനെ സ്വദേശിനിയായ പ്രിയ ചബാറിയ നിരവധി പുസ്തകങ്ങള്‍ എഴുതിയിട്ടുണ്ട്.
എം.ടി, വിഷ്ണുനാരായണന്‍ നമ്പൂതിരി എന്നിവര്‍ക്കൊപ്പം പ്രിയ എഎസിന്റെ ഫോട്ടോ നല്‍കിയപ്പോഴാണ് പാഠപുസ്തകം തയ്യാറാക്കിയവര്‍ക്ക് അബദ്ധം പറ്റിയത്. ഗൂഗിളില്‍ നിന്നും മറ്റും അപ്ലോഡ് ചെയ്ത് ഫോട്ടോ ഉപയോഗിക്കുന്നതിനിടെ അവര്‍ക്ക് കിട്ടിയത് മറ്റൊരു പ്രിയയുടെ ഫോട്ടോ..ഗ്ലാമറു കുറക്കേണ്ട എന്ന് കരുതി ഫോട്ടോ അച്ചടിച്ച് വിടുകയും ചെയ്തു.
പാഠപുസ്തകവിതരണം ഇനിയും തുടങ്ങാതെ വിവാദത്തിലായ വിദ്യാഭ്യാസവകുപ്പിന് ഈ ചെറിയൊരു തെറ്റ് വലിയ കാര്യമാകാനിടയില്ല.
Discussion about this post