തിരുവനന്തപുരം : നിര്‍ണായക യുഡിഎഫ് യോഗം ഇന്ന് ചേരും.ആര്‍ ബാലകൃഷ്ണ പിള്ളയെ പുറത്താക്കേണ്ടതില്ലെന്നാണ് യോഗത്തിന് മുമ്പുള്ള ധാരണ. യോഗത്തില്‍ ബാലകൃഷ്ണ പിള്ളയോ പി.സി ജോര്‍ജോ ഖേദം പ്രകടിപ്പിച്ചാല്‍ നടപടിയുടെ മൂര്‍ച്ച കുറഞ്ഞേക്കാം.
പിള്ളയ്ക്കും ജോര്‍ജിനും ഒരു അവസരം കൂടി നല്‍കാം. ഇപ്പോഴത്തെ നടപടി കര്‍ശനമായി താക്കീതിലൊക്കുമെന്നാണ് മുന്നണി യോഗത്തിന് മുമ്പത്തെ കൂടിയാലോചനയില്‍ ഉയര്‍ന്ന നിര്‍ദേശം. യു.ഡി.എഫ് യോഗത്തിന് ശേഷം പ്രതികരണമാകാമെന്നാണ് പിള്ളയുടെയും ജോര്‍ജിന്റെയും നിലപാട്. മുന്നണി യോഗത്തിന് തൊട്ടു പിന്നാലെ കേരള കോണ്‍ഗ്രസ് ഉന്നതാധികാര സമിതി യോഗം ചേരും. മുന്നണിയിലെ പൊതു വികാരത്തിന് ആശ്രയിച്ചിരിക്കും യോഗത്തിന്റെ ഗതി.
ഇതിനിടെ, ബാര്‍ കോഴ ആരോപണങ്ങള്‍ ശക്തമായി നിഷേധിച്ചു മന്ത്രി കെ.എം. മാണി തന്നെ രംഗത്തെത്തിയതു യുഡിഎഫിനകത്തെ പിരിമുറുക്കം കുറച്ചിട്ടുണ്ട്. യോഗം കെ.എം മാണിക്ക് പൂര്‍ണ പിന്തുണ പ്രഖ്യാപിക്കും. എന്നാല്‍ ബാലകൃഷ്ണപിള്ളയ്‌ക്കെതിരെ നടപടി വേണമെന്നും ചിലര്‍ അഭിപ്രായപ്പെടുന്നുണ്ട്.എന്നാല്‍ ബാര്‍കോഴക്കേസില്‍ പുറത്തുവന്ന ശബ്ദരേഖയും തന്റെ നിലപാടും രണ്ടല്ല എന്നമട്ടിലുള്ള പിള്ളയുടെ പ്രതികരണങ്ങളാണ് ഈ നിലപാടിന് കാരണം.
Discussion about this post