വൈദ്യുതി നിരക്ക് വര്‍ദ്ധനവിന് പിന്നാലെ സംസ്ഥാനത്ത് വൈദ്യുതി നിയന്ത്രണം കൂടി വരുന്നു. പത്ത് ദിവസത്തിനകം സംസ്ഥാനത്ത് വൈദ്യുതി നിയന്ത്രണം ഏര്‍പ്പെടുത്തേണ്ടി വരുമെന്ന് മന്ത്രി എംഎം മണി പറഞ്ഞു. അര മണിക്കൂര്‍ മുതല്‍ ഒരു മണിക്കൂര്‍ വരെ വൈദ്യുതി നിയന്ത്രണം ഏര്പ്പെടുത്തേണഅടി വരുമെന്നും മന്ത്രി പറഞ്ഞു.
പുറത്ത് നിന്ന് കൂടുതല്‍ വൈദ്യുതി വാങ്ങാനാണ് ശ്രമിക്കുന്നത്. ആവശ്യത്തിന് ലൈന്‍ ഇല്ലാത്തതാണ് പ്രശ്നമെന്നും മന്ത്രി പറഞ്ഞു. സംസ്ഥാനത്ത് ഇന്ന് മുതല്‍ വൈദ്യുതി നിരക്ക് കുത്തനെ വര്‍ദ്ധിപ്പിച്ചിരുന്നു. ഗാര്‍ഹിക ഉപഭോക്താക്കള്‍ക്ക് വരെ 11 ശതമാനത്തിലധികം വര്‍ദ്ധനയാണ് ഏര്‍പ്പെടുത്തിയിരിക്കുന്നത്.
Discussion about this post