കാവി ഇന്ത്യയുടെ അഭിമാന നിറമെന്ന് കോണ്‍ഗ്രസ് നേതാവ് ശശി തരൂര്‍. ലോകകപ്പ് ക്രിക്കറ്റില്‍ ഇന്ത്യയുടെ രണ്ടാമത്തെ ജേഴ്സി കാവി നിറത്തിലാണ് പുറത്തിറക്കിയിരിക്കുന്നത്. ഇതുസംബന്ധിച്ച് മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കവേയാണ് ശശി തരൂര്‍ ഈ പ്രസ്താവന നടത്തിയത്.
കാവിയും നീലയും നിറത്തിലുള്ള പുതിയ ജേഴ്സി അഭിമാനം പകരുന്നതാണ്. ഇനി നടക്കാനിരിക്കുന്ന ഇന്ത്യ- ഇംഗ്ലണ്ട് ഏകദിന മത്സരത്തില്‍ ഇന്ത്യന്‍ ടീമിനെ പിന്തുണയ്ക്കുന്നതിനായി ഇതുമായി സാമ്യമുള്ള ജാക്കറ്റ് ധരിക്കാനാണ് താന്‍ തീരുമാനിച്ചിരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
രണ്ടാമത്തെ ജേഴ്സിക്കായി ബിസിസിഐ കാവിയും നിലയും തെരഞ്ഞെടുത്തതിനെതിരെ കോണ്‍ഗ്രസ് നേതാക്കളും സഖ്യ കക്ഷികളായ സമാജ്വാദി പാര്‍ട്ടി ഉള്‍പ്പടെ നിരവധി നേതാക്കള്‍ രംഗതൈത്തിയിരുന്നു. അതിനിടയിലാണ് ശശി തരൂര്‍ കാവിയെ അനുകൂലിച്ച് രംഗതെത്തിയിരിക്കുന്നത്
Discussion about this post