തിരുവനന്തപുരം: ബാര്‍കോഴവിഷയത്തില്‍ മന്ത്രി കെ.എം മാണിക്കെതിരെ പ്രസ്താവനകള്‍ നടത്തിയ കേരളാ കോണ്‍ഗ്രസ് ബി ചെയര്‍മാന്‍ ആര്‍.ബാലകൃഷ്ണപിള്ളയ്ക്കും പി.സി ജോര്‍ജിനുമെതിരെ മുസ്ലീം ലീഗ്.അഴിമതിക്കെതിരെ കുരിശുയുദ്ധമെന്ന ബാലകൃഷ്ണപിള്ളയുടെ അവകാശവാദത്തില്‍ കാര്യമില്ലെന്ന് മുസ്ലീം ലീഗ് ജനറല്‍ സെക്രട്ടറി ഇ.ടി മുഹമ്മദ് ബഷീര്‍ പറഞ്ഞു.ഒരു സ്വകാര്യചാനലിലാണ് ഇ.ടി മുഹമ്മദ് ബഷീര്‍ ഇരുവര്‍ക്കുമെതിരെ പ്രതികരിച്ചത്.
മുുന്നണിയില്‍ പരസ്യപ്രസ്താവനകള്‍ നടത്തിയ ഇരുവരുടെയും നടപടികള്‍ ശരിയായില്ല.ഇന്ന് ചേരുന്ന യുഡിഎഫ് യോഗത്തില്‍ ഈ നിലപാട് വ്യക്തമാക്കും.ഇപ്പോളത്തെ രീതിയില്‍ മുന്നോട്ട് പോകാനാകില്ല. ഇത് തദ്ദേശ തെരഞ്ഞെടുപ്പില്‍ മുന്നണിക്ക് തിരിച്ചടിയാകും.ജനങ്ങള്‍ ഇപ്പോള്‍
ചര്‍ച്ച ചെയ്യുന്നത് വിവാദങ്ങള്‍ മാത്രമാണെന്നും ഇ.ടി മുഹമ്മദ് ബഷീര്‍ പറഞ്ഞു.
Discussion about this post