വാഹനനികുതിയടക്കാതെ സംസ്ഥാനത്ത് പ്രവേശിച്ച കര്‍ണാടക രജിസ്ട്രേഷൻ മിനിബസിന് കാസര്‍കോട് മോട്ടോര്‍വാഹന വകുപ്പ് എന്‍ഫോഴ്സ്മെൻറ് വിഭാഗം 1,23,000 രൂപ പിഴ ഈടാക്കി.
ജൂലൈ 11ന് മഞ്ചേശ്വരം ചെക്ക്പോസ്റ്റ് വെട്ടിച്ച് കേരളത്തില്‍ പ്രവേശിച്ച കെ.എ 01 എ.ഡി 1065 നമ്പര്‍ ഓൾ ഇന്ത്യ പെര്‍മിറ്റ് മിനിബസാണ് നികുതിവെട്ടിപ്പിന് പിടിയിലായത്.
കര്‍ണാടക ടൂറിസ്റ്റ് പെര്‍മിറ്റ് വാഹനങ്ങള്‍ കേരളത്തില്‍ പ്രവേശിക്കുമ്പോള്‍ ചെക്ക്പോസ്റ്റില്‍ കേരള നികുതി/പെര്‍മിറ്റ് എടുക്കണമെന്നാണ് ചട്ടം. എം.വി.ഐ ടി. വൈകുണ്ഠന്‍, എ.എം.വി.ഐ ഗണേശന്, ഡ്രൈവര്‍ മനോജ്കുമാര്‍ എന്നിവരുടെ സംഘമാണ് മിനിബസ് ബേക്കലിലെ സ്വകാര്യ റിസോര്‍ട്ടിന് സമീപത്തുനിന്ന് കസ്റ്റഡിയിലെടുത്ത് വിദ്യാനഗര്‍ പൊലീസ് സ്റ്റേഷനില്‍ ഏല്പിച്ചത്.
Discussion about this post