ചന്ദ്രയാന്‍ 2 അതിന്റെ ലക്ഷ്യം പൂര്‍ണമായും കൈവരിച്ചാല്‍ ഇന്ത്യ ലോകത്തെ ഏറ്റവും ശക്തമായ രാജ്യമാകുമെന്ന് വിലയിരുത്തല്‍. ചാന്ദ്ര ദൗത്യത്തില്‍ ഇന്ത്യയുടെ മുന്നേറ്റം കണ്ട് മത്സര ബുദ്ധിയോടെ അമേരിക്കയും ചെനയും രംഗത്തെത്തിയിട്ടുണ്ട്. ഇതോടെ ആദ്യം ലക്ഷ്യം കൈവരിക്കുക എന്ന സുപ്രധാന ദൗത്യമാണ് ഇന്ത്യയ്ക്ക് മുന്നിലുള്ളത്.
ഐ.എസ്.ആര്.ഒയുടെ രണ്ടാം ചന്ദ്രദൗത്യം ലക്ഷ്യമിടുന്നത് ചന്ദ്രനിലെ ഹീലിയം മൂന്ന് ഐസോടോപ്പിന്റെ സാദ്ധ്യതകളാണെന്ന് റിപ്പോര്‍ട്ടുകളാണ് ലോകം ചര്‍ച്ച ചെയ്യുന്നത്. ഹീിയം ഖനനസാദ്ധ്യതകള് ചന്ദ്രയാന്‍ 2 ന്റെ ലക്ഷ്യങ്ങളിലൊന്നാണ്.
ചന്ദ്രനില്‍ സുലഭമായി കാണുന്ന ഒന്നാണ് ഹീലിയം 3 ഐസോടോപ്പ്. ചന്ദ്രനില്‍ ഏകദേശം 10 ലക്ഷം മെട്രിക് ടണ്‍ ഹീലിയം മൂന്നിന്റെ നിക്ഷേപമുണ്ടെന്നാണ് കണക്ക്. ഒരു ടണ്ണിന് ഏകദേശം 500 കോടി ഡോളറാണ് നിലവില്‍ മൂല്യമായി കണക്കാക്കുന്നത്. ഇതില്‍ കാല്‍ഭാഗത്തോളം ഭൂമിയിലെത്തിക്കാന്‍ സാധിച്ചാല്‍ അത് വലിയ നേട്ടമായിരിക്കും.
ഇപ്പോഴത്തെ ഊര്‍ജ്ജ ഉപഭോഗം കണക്കിലെടുത്താല്‍ ചന്ദ്രനിലെ ഹീലിയം മൂന്ന് പൂര്‍ണമായും ഉപയോഗിക്കാന്‍ സാധിച്ചാല്‍, മൂന്ന് നൂറ്റാണ്ടോളം ഭൂമിയിലെ ഊര്‍ജ്ജാവശ്യം നിറവേറ്റാന്‍ സാധിക്കും. അതിനാല്‍ത്തന്നെ ആ ഊര്‍ജ്ജസ്രോതസിനെ ഭൂമിയിലെത്തിക്കാന്‍ ശേഷി നേടുന്നത് ഏത് രാജ്യമാണോ അവര്‍ വലിയ നേട്ടമാണ് കൈവരിക്കുക. ഇക്കാര്യം മുന്നില്‍ക്കണ്ടാണ് ഐ.എസ്.ആര്.ഒയുടെ ചുവടുവയ്പ്.
നിലവിലെ സാങ്കേതികവിദ്യകള്‍ ഹീലിയം മൂന്നിനെ ഭൂമിയിലെത്തിക്കാന്‍ പര്യാപ്തമല്ല. ന്യൂക്ലിയര്‍ ഫ്യൂഷന്‍ റിയാക്ടറുകളില്‍ ഊര്‍ജോത്പാദനം എളുപ്പമാക്കാന്‍ ഹീലിയം മൂന്നിന് സാധിക്കും. മാലിന്യമുക്തമായ ഊര്ജസ്രോതസായാണ് ഹീലിയത്തെ കണക്കാക്കുന്നത്.
ഒന്നാം ചന്ദ്രയാനില്‍ ജലസാന്നിദ്ധ്യം കണ്ടെത്താന്‍ ഇന്ത്യയ്ക്കായത് വലിയ നേട്ടമായാണ് ലോകം വിലയിരുത്തുന്നത്. ചന്ദ്രയാന്‍ 2 ദൗത്യം വിജയിക്കുകയാണെങ്കില്‍ ബഹിരാകാശ ഗവേഷണപദ്ധതികളുടെ ഒരു കേന്ദ്രമായി ചന്ദ്രനെ മാറ്റിത്തീര്‍ക്കുന്നതിനെ കുറിച്ചാണ് ലോകം ചിന്തിക്കുന്നത്. ഇതിന്റെ ചുവടുപിടിച്ചുള്ള ഗവേഷണ പദ്ധതികള്‍ക്ക് രണ്ടുവര്‍ഷത്തിനുള്ളില്‍ അമേരിക്ക തുടക്കമിടുമെന്നാണ് റിപ്പോര്‍ട്ടുകള്‍. ഇതിനും മുമ്പ് അടുത്ത വര്‍ഷം ചൈനയും പിന്നീട് യൂറോപ്യന്‍ യൂണിയന്, റഷ്യ എന്നിവയും ചന്ദ്രദൗത്യവുമായി മുന്നിട്ടിറങ്ങിയിട്ടുണ്ട്. ഇതോടെ ചാന്ദ്രദൗത്യം ലോകശക്തികള്‍ തമ്മിലുള്ള മത്സരത്തിന് വഴിയൊരുക്കും.
Discussion about this post