മലയാളികളുടെ അഹങ്കാരമെന്നോ അഭിമാനമെന്നോ വിളിക്കാം.മലയാളികളുടെ സ്വന്തം ഏട്ടനെക്കുറിച്ചാണ് പറയുന്നത്.മോഹന്‍ലാല്‍ എന്ന താരവിസ്മയത്തെക്കുറിച്ച് പറഞ്ഞാല്‍ വാക്കുകള്‍ മതിയാവില്ല.ഇപ്പോഴിതാ മോഹന്‍ലാലിനോടൊപ്പമുള്ള അനുഭവം പങ്കുവെച്ച് പ്രശസ്ത സംവിധായകനും ഛായാഗ്രാഹകനുമായ അനീഷ് ഉപാസന രംഗത്ത് വന്നിരിക്കുകയാണ്.താനെടുത്ത മോഹന്‍ലാലിന്റെ ഫോട്ടോ പങ്കുവെച്ചാണ് അനീഷിന്റെ ഫേസ്ബുക്ക് കുറിപ്പ്.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം ചുവടെ:
കഴിഞ്ഞ 10 വര്‍ഷത്തിലേറെയായി ലാല്‍സാറിന്റെ സ്വതസിദ്ധമായ ചിരികള്‍ ഞാന്‍ ക്യാമറയില്‍ പകര്‍ത്താന്‍ തുടങ്ങിയിട്ട്….!
ലാല്‍ സാര്‍ ഷൂട്ടിനിടയില്‍ ചോദിക്കും…
………..ഓക്കേ അല്ലേ മോനേ…?
ഞാന്‍ : സാര്‍..ഒന്ന് കൂടി നോക്കാം….!
………..ശെരി മോനേ….
(വീണ്ടും തുടങ്ങുന്നു )
എടുക്കുന്ന എല്ലാ ചിത്രങ്ങളും100% ഓക്കേ ആണെന്ന് ഫോട്ടോ എടുക്കുന്ന എനിക്കും, മുന്നില്‍ നില്ക്കുന്ന ലാല്‍സാറിനും അറിയാം…
പക്ഷെ എനിക്ക് നുണപറഞ്ഞേ പറ്റു…ഇനീം പറയും..
എത്ര കണ്ടാലും മതിവരാത്ത ഈ ചിരിക്ക് മുന്നില്‍ ഞാന്‍ നിര്‍ത്താതെ നുണപറയും…!
പറഞ്ഞുകൊണ്ടേയിരിക്കും…
…..സാര്‍.. ഒന്നുകൂടി നോക്കാം… ??
…. ശെരി മോനേ…..!
https://www.facebook.com/photo.php?fbid=2395527890663848&set=a.1944880932395215&type=3
Discussion about this post