വിക്രം ചിത്രം ഐ ജനുവരി 14 പൊങ്കല്‍ ദിനത്തില്‍ തന്നെ തീയ്യേറ്ററുകളിലെത്തും. പ്രശ്നം ഒത്തുതീര്‍ന്നതായും സിനിമ റിലീസിന് സഹകരിക്കുമെന്നും പരാതിക്കാരായ പിക്ചര്‍ ഹൗസ് മീഡിയ അറിയിച്ചു. നേരത്തെ പിക്ചര്‍ ഹൗസ് നല്കിയ പരാതിയില്‍ ജനുവരി 30 വരെ സിനിമ റിലീസ് ചെയ്യുന്നത് മദ്രാസ് ഹൈക്കോടതി തടഞ്ഞിരുന്നു.
തങ്ങളുമായുണ്ടാക്കിയ കരാര്‍ ചിത്രത്തിന്റെ വിതരണക്കാരായ ഓസ്കാര്‍ ഫിലിംസ് പാലിച്ചില്ലെന്ന് കാട്ടിയാണ് പിക്ചര്‍ ഹൗസ് മീഡിയ ഹെക്കോടതിയില്‍ ഹര്‍ജി ഫയല്‍ ചെയ്തിരുന്നത്.
ഇന്ത്യയൊട്ടാകെയുള്ള പ്രേക്ഷകര്‍ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് ഐ. അയ്യായിരം സ്ക്രീനുകളിലായി ഇന്ത്യന്‍ സിനിമയിലെ ഏറ്റവും വലിയ റിലീസിനാണ് ഓസ്കാര്‍ രവി തയ്യാറെടുക്കുന്നത്.
Discussion about this post