ഇരുപത് ദിവസത്തിനിടെ അഞ്ച് സ്വര്‍ണ്ണവുമായി ട്രാക്കില്‍ റെക്കോര്‍ഡെഴുതി ഇന്ത്യന്‍ താരം ഹിമദാസ്. ചെക് റിപ്പബ്ലിക്കിലെ നോവ് മെസ്റ്റില്‍ നടന്ന 400 മീറ്റര്‍ മത്സരത്തില്‍ സ്വര്‍ണ്ണം നേടിയാണ് ഹിമ ഇരുപത് ദിവസത്തിനുള്ളില്‍ അഞ്ചാം സ്വര്‍ണ്ണത്തില്‍ മുത്തമിട്ടിരിക്കുന്നത്.
നേട്ടങ്ങള്‍ സ്വന്തമാക്കി കുതിച്ചു പായുന്ന ഹിമയെ അഭിനന്ദനങ്ങള്‍ കൊണ്ട് മൂടുകയാണ്. ട്വിറ്ററില്‍ പ്രധാനമന്ത്രി, ക്രിക്കറ്റ് ഇതിഹാസം സച്ചിന് ടെന്‍ഡുല്‍ക്കര്‍, അനുഷ്ക ശര്‍മ്മ,മല്ലിക ഷെരാവത് തുടങ്ങി ഒട്ടേറെ പ്രമുഖര്‍ അഭിനന്ദിച്ചു.അഭിനന്ദിച്ചവര്ക്കൊക്കെ തിരിച്ച് നന്ദി അറിയിക്കുകയും ചെയ്തു.
India is very proud of @HimaDas8’s phenomenal achievements over the last few days. Everyone is absolutely delighted that she has brought home five medals in various tournaments. Congratulations to her and best wishes for her future endeavours.
— Narendra Modi (@narendramodi) July 21, 2019
52.09 സെക്കന്‍ഡിലാണ് ഹിമ നോവ് മെസ്റ്റില്‍ സ്വര്‍ണ്ണം നേടിയത്. ജൂലൈ രണ്ടിന് പോളണ്ടില്‍വെച്ചായിരുന്നു പത്തൊമ്പതുകാരിയുടെ ജൈത്രയാത്ര തുടങ്ങുന്നത്. ജൂലൈ 2 ന് നടന്ന മല്‍സരത്തില്‍ 200 മീറ്റര്‍ 23.65 സെക്കന്‍ഡില്‍ ഓടിയെത്തിയാണ് ഹിമ സ്വര്‍ണ്ണമണിഞ്ഞത്. ഏഴിന് പോളണ്ടിലെ തന്നെ കുട്നോ അത്ലറ്റിക്സ് മീറ്റിലെ 200 മീറ്ററിലും ഹിമ സ്വര്‍ണം നേടി. 23.97 സെക്കന്‍ഡിലാണ് ഹിമ മത്സരം പൂര്‍ത്തിയാക്കിയത്.
Loving the way you have been running in the European circuit over the last 19 days.
Your hunger to win and perseverance is an inspiration for the youth.
Congrats on your 5 🥇 Medals!
All the best for the future races, @HimaDas8. pic.twitter.com/kaVdsB1AjZ— Sachin Tendulkar (@sachin_rt) July 21, 2019
ആറ് ദിവസങ്ങള്‍ക്ക് ശേഷം ചെക്ക് റിപ്പബ്ലിക്കിലെ ക്ലഡ്നോ അത്ലറ്റിക് മീറ്റിലും താരം സ്വര്‍ണം നേടി ഇത്തവണ 200 മീറ്ററിലെ സമയം 23.43 സെക്കന്‍ഡായിരുന്നു. പിന്നാലെ ബുധനാഴ്ച ടബോര്‍ അത്ലറ്റിക് മീറ്റിലും അസമുകാരി സ്വര്‍ണം നേട്ടം ആവര്‍ത്തിച്ചു.ടാബോര്‍ അത്ലറ്റിക്സില് 200 മീറ്ററില്‍ 23.25 സെക്കന്‍ഡില്‍ ഫിനിഷിംഗ് പോയിന്റിലേക്ക് കുതിച്ചെത്തിയായിരുന്നു .
You are an absolute inspiration @HimaDas8 👏 The golden girl of India 🇮🇳 salaam boss 👐 pic.twitter.com/21cetOSsWS
— Rishabh Pant (@RishabhPant17) July 21, 2019
Discussion about this post