ശ്രീനഗര്‍:ജമ്മു കശ്മീരില്‍ ബിജെപി-പിഡിപി സര്‍ക്കാര്‍ രൂപീകരണവുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ അവസാനഘട്ടത്തില്‍. സഖ്യം സംബന്ധിച്ച പ്രഖ്യാപനം ഉടന്‍ തന്നെയുണ്ടാകുമെന്നാണ് ഇരു പാര്‍ട്ടി നേതാക്കളും നല്കുന്ന സൂചന.
കഴിഞ്ഞ ഡിസംബറില്‍ തെരഞ്ഞെടുപ്പ് പൂര്‍ത്തിയായ കശ്മീര്‍ ഇപ്പോള്‍ താല്‍ക്കാലികമായി രാഷ്ട്രപതി ഭരണത്തിലാണ്. പിഡിപി നേതാവ് മുഫ്ത്തി മുഹമ്മദ് സെയ്ദ് മുഖ്യമന്ത്രിയാകുമെന്നാണ് സൂചന. മറ്റ് ഉപാധികള്‍ സംബന്ധിച്ച് ഇരുപാര്‍ട്ടികളും മൗനം പാലിക്കുകയാണ്.
87 അംഗ നിയമസഭയില്‍ 28 സീറ്റുകളോടെ പിഡിപിയാണ് ഏറ്റവും വലിയ കക്ഷി. ബിജെപി-25, നാഷണല്‍ കോണ്‍ഫറന്‍സ് 15, കോണ്‍ഗ്രസ് 12 എന്നിങ്ങനെയാണ് മറ്റുള്ളവരുടെ കക്ഷി നില. ഫെബ്രുവരി ഏഴിന് ജമ്മു കശ്മീരില്‍ നിന്നുള്ള രാജ്യസഭാംഗങ്ങളെ തെരഞ്ഞെടുക്കേണ്ടതുണ്ട്. ഡെല്‍ഹി തെരഞ്ഞെടുപ്പും അന്നാണ്. സഖ്യം സംബന്ധിച്ച പ്രഖ്യാപനവും അന്ന് തന്നെ ഉണ്ടാകുമെന്നാണ് വിലയിരുത്തല്‍.
Discussion about this post