മുംബൈ: ബദ്ലാപുരിനും വാംഗാനിക്കുമിടയിൽ അകപ്പെട്ട മഹാലക്ഷ്മി എക്സ്പ്രസ്സിലെ യാത്രക്കാരെ അത്യന്തം സാഹസികമായി രക്ഷപ്പെടുത്തിയിരിക്കുകയാണ് ദേശീയ ദുരന്തനിവാരണ സേനയും സൈന്യവും റെയിൽവേ സുരക്ഷ സേനയും ചേർന്ന സംയുക്തമായ നീക്കത്തിലൂടെ. വ്യോമമാർഗ്ഗവും കരമാർഗ്ഗവുമായാണ് രക്ഷാപ്രവർത്തനങ്ങൾ നടത്തിയത്. കനത്ത മഴയെത്തുടർന്നാണ് ട്രെയിൻ വഴിയിൽ നിർത്തേണ്ടി വന്നത്.
@IAF_MCC Mi 17 Helicopter with Commanding Officer of @adgpi 25 AD Kalina onboard doing Arial recce and providing assistance to stranded passengers pic.twitter.com/oMSDK0RT0v
— SpokespersonNavy (@indiannavy) July 27, 2019
സൈനിക ഹെലികോപ്റ്റർ ഉപയോഗിച്ചുള്ള രക്ഷാപ്രവർത്തനത്തിൽ പ്രധാനമായും എയർലിഫ്റ്റിംഗ് ആണ് ഉപയോഗിച്ചത്.
ഗർഭിണികളായ സ്ത്രീകൾ അടക്കം മുഴുവൻ ആളുകളെയും ഇതിനോടകം രക്ഷപ്പെടുത്തിക്കഴിഞ്ഞു. ഭക്ഷണവും വെള്ളവുമുൾപ്പെടെയുള്ള അവശ്യസാധനങ്ങളും മെഡിക്കൽ സംഘവും സജ്ജമാണെന്ന് മഹാരാഷ്ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നവിസ് പറഞ്ഞു.
ഭയപ്പെടേണ്ട യാതൊരു സാഹചര്യവും ഇപ്പോൾ നിലവിലില്ലെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
Following the incessant rains over the last 24 hours in Mumbai & adjoining areas, Eight Flood rescue teams from #IndianNavy incl three Diving teams have been mobilised with rescue material, Inflatable boats and life jackets 1/2 @CMOMaharashtra @Dev_Fadnavis @NDRFHQ @ndmaindia pic.twitter.com/PFpVnmTMnl
— SpokespersonNavy (@indiannavy) July 27, 2019
Discussion about this post