ഇസ്രായേൽ പ്രധാനമന്ത്രി ബഞ്ചമിൻ നെതന്യാഹുവും ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്രമോദിയും ചേർന്നുളള തിരഞ്ഞെടുപ്പ് ബാനർ സാമൂഹിക മാധ്യമങ്ങളിൽ ചർച്ചയാകുന്നു. ഇസ്രായേലിൽ തിരഞ്ഞെടുപ്പിന്റെ ഭാഗമായി ആണ് ഈ പോസ്റ്റർ ഉയർന്നിരിക്കുന്നത്. പോസ്റ്റർ ഇസ്രായേൽ മാധ്യമ പ്രവർത്തകൻ അമിചായി സ്റ്റെയിൻ ആണ് ട്വിറ്ററിലൂടെ പുറത്ത് വിട്ടത്.
അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്, റഷ്യൻ പ്രസിഡന്റ് പുട്ടിൻ എന്നിവരുടെ ചിത്രങ്ങളുപയോഗിച്ചും സമാന രീതിയിലുളള പോസ്റ്ററുകളുണ്ട്. സെപ്തംബർ 17 നാണ് ഇസ്രായേലിൽ തിരഞ്ഞെടുപ്പ് നടക്കുന്നത്.
ഇതിന്റെ ഭാഗമായി നെതന്യാഹു ഇസ്രായേലിന്റെ അന്താരാഷ്ട്ര ബന്ധങ്ങൾ ശക്തിപ്പെടുത്താൻ നടത്തിയ ശ്രമിങ്ങൾ അറിയിക്കുകയായിരുന്നു. ഇസ്രായേലിൽ ഏറ്റവും കൂടുതൽ പ്രധാനമന്ത്രിയായിരുന്ന വ്യക്തിയാണ് നെതന്യാഹു. ഇത്തവണ തിരഞ്ഞെടുപ്പിൽ കടുത്ത മത്സരമാണ് നേരിടുന്നത്.
Discussion about this post