മുന്‍കേന്ദ്രമന്ത്രിയും എം.പിയുമായ ശശി തരൂരിന്റെയും സുനന്ദ പുഷ്കറിന്റെയും വിവാദപൂര്‍ണമായ ജീവിതം സിനിമയാകാന്‍ ഒരുങ്ങുന്നു. ഗെയിം എന്ന് പേരിട്ടിരിക്കുന്ന ഹിന്ദി ചിത്രത്തില്‍ മനീഷ കൊയ്രാളെ സുനന്ദയായി വേഷമിടുമെന്നാണ് അറിയുന്നത്. സംവിധായകന് ഹിറ്റ് ചാര്‍ട്ടില്‍ ഇടം നേടിയ ബാംഗ്ലൂര്‍കാരനായ എ.എം.ആര് രമേശ് ആണ ചിത്രത്തിന്റെ സംവിധായകന്. മുന്‍ പ്രധാനമന്ത്രി രാജീവ് ഗാന്ധിയുടേതടക്കം ഒട്ടേറെ ജീവചരിത്ര സിനിമകള്‍ രമേശ് സംവിധാനം ചെയ്തിട്ടുണ്ട്.
തമിഴ് സിനിമാ താരം അര്‍ജുനാണ് നായികയുടെ ദുരൂഹ മരണം ആന്വേഷിക്കുന്ന കുറ്റാന്വേഷകന്റെ വേഷത്തില്‍ എനത്തുന്നത്..
ബോളിവുഡ് സൂപ്പര്‍സ്റ്റാര്‍ സല്മാന്ഖാന് പാതയോരത്തു കിടന്നുറങ്ങിയവരെ ആഡംബരക്കാര്‍ കയറ്റി കൊലപ്പെടപത്തിയ സംഭവവും ‘ഗെയി’മിന് കരുത്തേകാന്‍ ഉള്‍പ്പെടുത്തിയിട്ടുണ്ടെന്നാണ് സൂചന.
Discussion about this post