പാര്‍ലമെന്റിന്റെ വര്‍ഷകാല സമ്മേളനത്തിനു മുന്നോടിയായി കോണ്‍ഗ്രസ് അദ്ധ്യക്ഷ സോണിയാ ഗാന്ധി നടത്തുന്ന ഇഫ്താര്‍ വിരുന്നില്‍ തൃണമൂല്‍ കോണ്‍ഗ്രസ് നേതാവ് മമതാ ബാനര്‍ജി പങ്കെടുക്കില്ല. എന്‍ഡിഎ വിരുദ്ധ പാര്‍ട്ടികളെ മത്രം ഉള്‍പ്പെടുത്തിയാണ് സോണിയാ ഗാന്ധി ഇഫ്താര്‍ വിരുന്ന് ഒരുക്കിയിരിക്കുന്നത്. കേന്ദ്രത്തില്‍ കോണ്‍ഗ്രസില്‍ നിന്നും ഭിന്നിച്ച ശേഷം പാര്‍ലമെന്റില്‍ മാത്രമാണ് കോണ്‍ഗ്രസും തൃണമൂല്‍ കോണ്‍ഗ്രസും സഹകരിക്കുന്നത്.
വിരുന്നില്‍ പങ്കെടുക്കാന്‍ ഒരു പാര്‍ട്ടി എംപിയെ തന്റെ പതിനിധിയായി വിടാനാണ് മമതയുടെ തീരുമാനം.ബിജെപിയേയും കോണ്‍ഗ്രസിനേയും ഒരുപോലെ പ്രീതിപ്പെടുത്തി നിര്‍ത്താനാണ് മമതയുടെ നീക്കം. നരേന്ദ്രമോദി സര്‍ക്കാരുമായി സൗഹൃദം ഉണ്ടാക്കുന്നതിനെതിരെ സംസ്ഥാനത്ത് പ്രതിപക്ഷം ആരോപണങ്ങള്‍ ഉന്നയിക്കുന്ന സാഹചര്യം കണക്കിലെടുത്താണ് സോണിയയുടെ ക്ഷണം മമത സ്വീകരിച്ചത്.
Discussion about this post