വടക്കന്‍ മെക്‌സിക്കോയില്‍ കലാപ ബാധിത പ്രദേശമായ മറ്റാമോറോസില്‍ ആയുധധാരികളും പോലീസും തമ്മില്‍ നടന്ന ഏറ്റുമുട്ടലില്‍ ഒരു പോലീസ് ഉദ്യോഗസ്ഥന്‍ ഉള്‍പ്പെടെ ആറു പേര്‍ കൊല്ലപ്പെട്ടു. തമൗലിപാസ് സ്റ്റേറ്റിലെ മറ്റാമോറോസ് നഗരത്തിലാണ് സംഭവം. കാറിലെത്തിയ അക്രമികള്‍ പോലീസിനു നേര്‍ക്കു ആക്രമണം അഴിച്ചുവിടുകയായിരുന്നു.
ഏറ്റുമുട്ടില്‍ സാധാരണക്കാര്‍ക്കുള്‍പ്പെടെ നിരവധി പേര്‍ക്കു പരിക്കേറ്റു. വെടിവയ്പിനു ശേഷം ഓടി രക്ഷപ്പെടാന്‍ ശ്രമിച്ച ചില അക്രമികളെ പിന്തുടര്‍ന്നു പിടിച്ചതായി അധികൃതര്‍ അറിയിച്ചു.
Discussion about this post