നിലവിലെ സാഹചര്യത്തില്‍ സംസ്ഥാനത്തെ വലിയ ഡാമുകള്‍ തുറക്കേണ്ട അവസ്ഥയില്ലെന്ന് വൈദ്യുതി മന്ത്രി എം.എം.മണി. ചെറിയ ഡാമുകള്‍ മാത്രമാണ് ഇപ്പോള്‍ തുറന്നിരിക്കുന്നത്. ഇടുക്കി അടക്കമുള്ള വലിയ ഡാമുകള്‍ തുറക്കേണ്ട സാഹചര്യമില്ല. വലിയ ഡാമുകളില്‍ ഇനിയും സംഭരണശേഷിയുണ്ട് എന്നും മന്ത്രി പറഞ്ഞു. ഇടുക്കിയിലെ കാര്യങ്ങള്‍ താന്‍ വിലയിരുത്തുന്നുണ്ടെന്നും മന്ത്രി പറഞ്ഞു. നാല് പേര് മരിച്ചതായാണ് ഇപ്പോള്‍ റിപ്പോര്‍ട്ട് ലഭിച്ചിരിക്കുന്നത്.
മഴയുടെ അളവില്‍ നേരിയ കുറവുണ്ട്. രക്ഷാപ്രവര്‍ത്തനങ്ങള്‍ തുടരുകയാണെന്നും മന്ത്രി പറഞ്ഞു. ഇടുക്കിയില്‍ പലയിടത്തും റോഡുകള്‍ തകര്‍ന്നതായി മനസിലാക്കാന്‍ സാധിച്ചിട്ടുണ്ടെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു. ഡാമുകളിൽ ജലനിരപ്പ് ഉയരുകയാണ്. കക്കയം ഡാമിന്റെ ഷട്ടർ മൂന്നടിയായി ഉയർത്തി.
നേരത്തെ 45 സെന്റിമീറ്റർ ആണ് തുറന്നിട്ടിട്ടുണ്ടായിരുന്നത്. വലിയ അളവിൽ വെള്ളം വരാൻ സാധ്യതയുള്ളതുകൊണ്ട് തീരത്തുള്ളവരെ മാറ്റിപാർപ്പിക്കാൻ പഞ്ചായത്തുകൾക്ക് നിർദേശം. മൂഴിയാർ ഡാം ഇന്ന് തുറക്കും. ജനങ്ങൾക്ക് ജാഗ്രത നിർദേശം നൽകിയിട്ടുണ്ട്.വയനാട്ടിലെ ബാണാസുര സാഗർ അണക്കെട്ടും തുറന്നു വിട്ടേക്കും.
Discussion about this post