പാക്കിസ്ഥാനെതിരായ ഡേവിസ് കപ്പ് ടെന്നിസിന്റെ വേദി ഇസ്ലാമാബാദിൽ നിന്ന് മാറ്റണമെന്നാവശ്യവുമായി ഓൾ ഇന്ത്യ ടെന്നിസ് അസോസിയേഷൻ. ഇസ്ലാമാബാദിന് പകരം നിഷ്പക്ഷ വേദി അനുവദിക്കണമെന്ന് ഇന്ത്യ ആവശ്യപ്പെട്ടതായി ഇന്ത്യൻ ക്യാപ്റ്റൻ മഹേഷ് ഭൂപതി പറഞ്ഞു. ഇന്റർനാഷണൽ ടെന്നിസ് ഫെഡറേഷനോടാണ് ഇന്ത്യ ആവശ്യം ഉന്നയിച്ചത്. ഇന്ത്യയുടെ ആവശ്യത്തിൽ മറ്റ് കളിക്കാർ അൃപ്തി രേഖപ്പെടുത്തിയിട്ടുണ്ട്.
സെപ്തംബർ 14,15 തീയതികളിലാണ് ഇന്ത്യ-പാക് മത്സരം. മത്സരത്തിന് ആവശ്യമായ വിസ നടപടിക്രമങ്ങളുമായി മുന്നോട്ട് പോകുമെന്ന് ഓൾ ഇന്ത്യ ടെന്നിസ് അസോസിയേഷൻ അറിയിച്ചു.ഏഷ്യ ഓഷ്യാനാ ഗ്രൂപ്പ് ഒന്ന് മത്സരം ഒരു ഉഭയകക്ഷി പരമ്പര അല്ലാത്തതിനാൽ മാറ്റിവയ്ക്കാൻ കഴിയില്ലെന്ന് സ്പോർട്സ് മന്ത്രി കിരൺ റിജ്ജു പറഞ്ഞു.
Discussion about this post