ആയുധങ്ങളുമായി തങ്ങളെ ആക്രമിക്കാനെത്തിയ കൊള്ളസംഘത്തെ കസേരകള്‍ ഉയര്‍ത്തി അടിച്ച് തുരത്തിയോടിച്ച വൃദ്ധ ദമ്പതികള്‍ക്ക് ധീരതയ്ക്കുള്ള അവാര്‍ഡ് നല്കി തമിഴ്നാട് സര്‍ക്കാര്‍. തിരുനല്‍വേലി കടയം കല്യാണിപുരത്തില് താമസിക്കുന്ന ഷണ്മുഖവേല് – ചെന്താമര ദമ്പതികള്‍ക്കാണ് ഈ അപൂര്‍വ ബഹുമതി.
ദമ്പതികളെ വെട്ടിപരിക്കേല്‍പ്പിച്ച് കൊള്ളയടിക്കാനെത്തിയ സംഘത്തെ പ്രത്യാക്രമണം നടത്തി തുരത്തുകയായിരുന്നു. കസേരയും ചെരുപ്പുമാണ് വടിവാളുമായെത്തിയ സംഘത്തെ തുരത്തുവാന്‍ ഉപയോഗിച്ചത്. സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവന്നപ്പോഴായിരുന്നു സംഭവം പുറത്തുവന്നത്.
സംഭവത്തിന് ശേഷം തിരുനല്‍വേലി ജില്ലാ പൊലിസ് സൂപ്രണ്ട് ശക്തികുമാര്‍ ദമ്പതികളെ നേരില്‍ സന്ദര്‍ശിച്ച് അഭിനന്ദിച്ചിരുന്നു
ആയുധവുമായെത്തിയ കൊള്ള സംഘത്തെ തുരത്തിയോടിച്ചു; വൃദ്ധ ദമ്പതികള്‍ നേടിയത് ധീരതയ്ക്കുള്ള അവാര്‍ഡ്
Discussion about this post