കോന്നിയില്‍ നിന്നും കാണാതായ പെണ്‍കുട്ടികളെ പാലക്കാട് ഒറ്റപ്പാലത്ത് ട്രയിന്‍ തട്ടി മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ ദുരൂഹത തുടരുന്നു. പെണ്‍കുട്ടികളുടെ മരണം കൊലപാതകമല്ലെന്നും സാന്പത്തിക ബുദ്ധിമുട്ടുകളും കുടുംബ പ്രശ്നങ്ങളുമാണെന്നും ഐജി മനോജ് എബ്രഹാം പറഞ്ഞു. എന്നാല്‍ പെണ്‍കുട്ടികളെ ആത്മഹത്യയ്ക്കു പ്രേരിപ്പിച്ചത് ഫെയ്സ്ബുക് പോസ്റ്റാണെന്നാണ് സംശയവും നിലനില്ക്കുന്നു. ഇവരെ കണ്ടെത്താനായി ഇട്ട പോസ്റ്റ് അപകീര്‍ത്തികരമായിരുന്നു എന്ന് പോലീസ് അറിയിച്ചു. ചിത്രങ്ങള്‍ പുറത്തായത് ട്യൂഷന് സെന്ററില്‍ നിന്നാണെന്ന് കണ്ടെത്തിയിട്ടുണ്ട്. ഇതേ തുടര്‍ന്ന് പെണ്‍കുട്ടികളുടെ സോഷ്യല്‍ മീഡിയ സുഹൃത്തുക്കള്‍ നിരീക്ഷണത്തിലാണ്.കസ്റ്റഡിയിലായ പേരാമ്പ്ര സ്വദേശിയെ കോന്നി എസ്.ഐ ഉള്‍പ്പെട്ട അന്വേഷണ സംഘം ചോദ്യം ചെയ്യും.
ഇതിനിടെ പെണ്‍കുട്ടികള്‍ സിം സംഘടിപപിച്ചത് വ്യാജമായാണെന്ന് കണ്ടെത്തി. അയല്‍വാസികളുടെ പേരില്‍ അവരറിയാതെയാണ് സിം എടുത്തിരിക്കുന്നത് എന്നും പോലീസ് കണ്ടെത്തി.
ഇന്നലെ ഐലന്റ് എക്സ്പ്രസില്‍ നിന്നും ലഭിച്ച പെണ്‍കുട്ടികളുടെ ബാഗുകള്‍ ഇന്ന് കോന്നിയിലെത്തിച്ച് പരിശോധന നടത്തും. പരിക്കേറ്റ ആര്യയുടെ മൊഴി എടുക്കാന്‍ അന്വേഷണ സംഘം ഡോക്ടര്‍ക്ക് കത്തു നല്കി. ആര്യയുടെ ടാബ്ലെറ്റ് കണ്ടെത്താനാകാത്തതിനെ തുടര്‍ന്ന് അന്വേഷണം ഊര്‍ജ്ജിതമാക്കി. ടാബ്ലെറ്റ്കണ്ടെത്താനായാലെ കൂടുതല്‍ തെളിവുകള്‍ ശേഖരിക്കാനാകൂ എന്ന നിഗമനത്തിലാണ് പോലീസ്. സംഭവവുമായി ബന്ധപ്പെട്ട് അറസ്റ്റിലായവര്‍ക്ക് മരണവുമായി നേരിട്ട് ബന്ധമില്ല എന്നും സൂചനകളുണ്ട്.
ആതിര,രാജി എന്നിവരാണ് മരിച്ചത്. ആതിരയുടെ സംസ്കാരം ഉച്ചക്ക് രണ്ടു മണിക്കും രാജിയുടേത് വൈകിട്ട് നാലു മണിക്കും നടക്കും. പരിക്കേറ്റ നിലയില്‍ കണ്ടെത്തിയ ആര്യയുടെ അവസ്ഥ ഗുരുതരമായി തന്നെ തുടരുകയാണ്.
Discussion about this post