ജമ്മുവിലെ ഇന്റര്‍നെറ്റ് സേവനങ്ങള്‍ സംവിധാനം പുനസ്ഥാപിച്ചു.ജമ്മു, റീസി, സാംബ, കത്വ, ഉദ്ദംപുര്‍ എന്നീ ജില്ലകളിലാണ് 12 ദിവസങ്ങള്‍ക്ക് ശേഷം 2 ജി കണക്ടിവിറ്റി പുനസ്ഥാപിച്ചത്. എന്നാല്‍ കശ്മീര്‍ താഴ്വരയിലെ നിയന്ത്രണങ്ങളില്‍ മാറ്റമില്ലാതെ തുടരും.
ടെലികോം സേവനങ്ങള്‍ തീവ്രവാദികള്‍ ദുരുപയോഗം ചെയ്യാനുള്ള സാധ്യത കണക്കിലെടുത്താണ് നിയന്ത്രണം കൊണ്ടുവന്നത്. ഈ ആഴ്ചയോടെ ഇവ പഴയ പടിയാകുമെന്നും ചീഫ് സെക്രട്ടറി പറഞ്ഞിരുന്നു.
നേരത്തെ കശ്മീരിലെ ടെലികോം നിയന്ത്രണങ്ങളില്‍ ഇടപെടാന്‍ തയ്യാറല്ലെന്ന് സുപ്രീം കോടതി വ്യക്തമാക്കിയിരുന്നു. പ്രദേശത്തെ സാധാരണ നിലയിലേക്ക് കൊണ്ടുവരാന്‍ സര്‍ക്കാരിന് അല്പം കൂടെ സമയം കൊടുക്കണമെന്നായിരുന്നു കോടതി നിലപാട്.
ജമ്മു കശ്മീരിന് പ്രത്യേക പദവി നല്കുന്ന അനുച്ഛേദം 370 റദ്ദു ചെയ്യുകയും സംസ്ഥാനം വിഭജിക്കുകയും ചെയ്ത സര്‍ക്കാര്‍ നടപടിയെ തുടര്‍ന്നുണ്ടായ പ്രത്യേക സാഹചര്യത്തിലാണ് ജമ്മുവിലും കശ്മീരിലും മൊബൈല്‍ ഇന്റര്‍നെറ്റ് സേവനങ്ങള്‍ക്ക് നിയന്ത്രണം കൊണ്ടുവന്നത്.
Discussion about this post