ഐപിഎല്‍ വാതുവെപ്പ് കേസില്‍ ചെന്നൈ സൂപ്പര്‍ കിങ്ങ്‌സ് രാജസ്ഥാന്‍ റോയല്‍സ് എന്നിവയുടെ ഉടമസ്ഥരായ ഗുരുനാഥ് മെയ്യപ്പനും രാജ് കുന്ദ്രയ്ക്കും ക്രിക്കറ്റില്‍ നിന്നും ആജിവനാന്ത സസ്‌പെന്‍ഷന്‍.ജസ്റ്റിസ് ആര്‍ എം ലോധ അദ്ധ്യക്ഷനായ സമിതിയാണ് വിധി പ്രസ്താവിച്ചത്. ഇരുവര്‍ക്കും പരമാവധി ശിക്ഷയാണ് നല്‍കിയിരിക്കുന്നത്.
ഇരുവരും ബിസിസഐ ,ഐപിഎല്‍ നിയമങ്ങള്‍ ലംഘിച്ചുവെന്നും അഴിമതി നിരേധന നിയമം ലംഘിച്ച് വാതുവെപ്പില്‍ നേരിട്ടു പങ്കെടുത്തതായും സമിതി.കണ്ടെത്തി. ക്രിക്കറ്റ് സംഘാടനവുമായി ഒരു തരത്തിലും ഇവര്‍ ബന്ധപ്പെടരുതെന്നും സമിതി ഉത്തരവിട്ടിട്ടുണ്ട്.
രാജസ്ഥാന്‍ റോയല്‍സിനും ചെന്നൈ സൂപ്പര്‍ കിങ്‌സിനും രണ്ടു വര്‍ഷം വിലക്ക് ഏര്‍പ്പെടുത്തി. ഐപിഎല്‍ ബിസിസിഐ എന്നിവയ്ക്ക് വന്‍ പേരുദോഷമാണ് ഉണ്ടായത് എന്നും സമിതി നിരീക്ഷിച്ചു.
Discussion about this post