ജമ്മുകശ്മീര്‍ വിഷയത്തില്‍ പാക്കിസ്ഥാനെ ഒരു ഘട്ടത്തിലും പിന്താങ്ങിയിട്ടില്ലെന്ന് ശ്രീലങ്കന്‍ പ്രസിഡന്റ് മൈത്രിപാല സിരിസേന. ജമ്മുകശ്മീര്‍ തര്‍ക്കപ്രദേശമാണെന്നാണ് ശ്രീലങ്കയുടെ പ്രസിഡന്റ് മൈത്രിപാല സിരിസേനയുടെ നിലപാടെന്ന് പാക്കിസ്ഥാന് പ്രധാനമന്ത്രി ഇമ്രാന് ഖാന് മുന്‍പ് പറഞ്ഞിരുന്നു. ഇതിനെയാണ് ഔദ്യോഗികമായി ശ്രീലങ്കന്‍ പ്രസിഡന്റ് തള്ളിയത്.
ശ്രീലങ്കയുടേയും പാക്കിസ്ഥാന്റെയും നയതന്ത്രപ്രതിനിധികളുടെ കൂടിക്കാഴ്ചയിലാണ് ഭാരതത്തിന്റെ നടപടികളെ ന്യായീകരിക്കുന്ന ശ്രീലങ്കയുടെ നിലപാട് വ്യക്തമാക്കിയത്. കൂടാതെ ഇന്ത്യാ-പാകിസ്ഥാന് ബന്ധം ഉപഭൂഖണ്ഡത്തില്‍ മെച്ചപ്പെടുത്താന്‍ സാര്‍ക്ക് സമിതി പുനരുജ്ജീവിപ്പിക്കാന്‍ മുന്‍കൈയ്യെടുക്കുമെന്നും സിരിസേന അറിയിച്ചതായി ശ്രീലങ്കന്‍ പ്രതിനിധി ഇമ്രാന് നല്കിയ കത്തില്‍ പറഞ്ഞിട്ടുണ്ട്.
കേന്ദ്ര ഭരണ പ്രദേശമായി ലഡാക്കിനെ ഉയര്‍ത്തിയപ്പോള്‍ ശ്രീലങ്കന്‍ പ്രധാനമന്ത്രി റെനില്‍ വിക്രമ സിങ്കെ ഇതിനെ പിന്തുണച്ചുകൊണ്ട് ആദ്യം രംഗതെത്തിയിരുന്നു. ബുദ്ധ വിഭാഗത്തിന് ഏറ്റവും ഭൂരിപക്ഷമുള്ള ആദ്യത്തെ ഇന്ത്യന്‍ സംസ്ഥാനം ആകും ഇതെന്നും റെനില്‍ പ്രതികരിച്ചിരുന്നു. കൂടാതെ ജമ്മു കശ്മീരിലെ നിയമഭേദഗതി തികച്ചും ഇന്ത്യയ്ക്കുള്ളിലെ കാര്യമാണെന്നും ശ്രീലങ്കന്‍ പ്രധാനമന്ത്രി വ്യക്തമാക്കിയിരുന്നു.
Discussion about this post