സംവിധായകന് നിതീഷ് തിവാരിയും രവി ഉദയവാറും ചേര്‍ന്ന് നിര്‍മിക്കുന്ന ‘രാമായണ’യില്‍ ബോളിവുഡ് സൂപ്പര്‍ താരം ഹൃതിക് റോഷന് രാമന്റെ വേഷമണിയുമെന്ന് റിപ്പോര്‍ട്ട് സീതയായി ദീപിക പദുകോണും എത്തും. രാമനും സീതയുമായി ഇരുവരും എത്തുമെന്നുള്ള റിപ്പോര്‍ട്ടുകള്‍ ആരാധകര്‍ ഏറ്റെടുത്തിട്ടുണ്ട്.
ഹൃത്വിക് ഓക്കെ പറഞ്ഞെങ്കിലും ദീപികയുടെ സമ്മതത്തിനായി കാത്തിരിക്കുകയാണ് നിര്‍മാതാവ് മധു മന്തേനയെന്നാണ് റിപ്പോര്‍ട്ടുകള്‍. അതേസമയം സംവിധായകന് നിതീഷ് തിവാരിയുടെ ഭാഗത്ത് നിന്നും ഇനിയും ഔദ്യോഗിക സ്ഥീരികരണം ലഭിച്ചിട്ടില്ല.
‘ചിച്ചോരെ’ പൂര്‍ത്തിയാകുന്നതോടെ ‘രാമായണ’ത്തിലേക്ക് മാത്രം ശ്രദ്ധ കേന്ദ്രീകരിക്കാനാണ് പ്ലാനെന്നും സംവിധായകന് വ്യക്തമാക്കി. ഹിന്ദി, തമിള്‍, തെലുങ്കു എന്നീ മൂന്ന് ഭാഷകളിലായി 3ഡി ഫോര്‍മാറ്റില്‍ ചിത്രം ഒരുക്കാനുള്ള ഒരുക്കത്തിലാണ്. ച
ബോളിവുഡ് സുന്ദരി ദീപിക പദുക്കോണും സൂപ്പര്‍സ്റ്റാര്‍ ഹൃത്വിക് റോഷനും ഒന്നിക്കുന്ന സിനിമക്കായുള്ള ആരാധകരുടെ കാത്തിരിപ്പിന് ഞെട്ടിപ്പിക്കുന്ന ക്ലൈമാകസ് എന്നാണ് വിശേഷണം.
Discussion about this post