കശ്മീര്‍ വിഷയത്തില്‍ രാഹുല്‍ ഗാന്ധിയെയും പ്രതിപക്ഷ പാര്‍ട്ടികളെയും വിമര്‍ശിച്ച് മായാവതി. കേന്ദ്രത്തിനും ജമ്മു കശ്മീര്‍ ഗവര്‍ണര്‍ക്കും രാഷ്ട്രീയം കളിക്കാനുള്ള അവസരമാണ് കോണ്‍ഗ്രസ് സൃഷ്ടിക്കുന്നത്. വേണ്ടത്ര ആലോചനകള്‍ക്ക് ശേഷം വേണമായിരുന്നു പ്രതിപക്ഷ നേതാക്കള്‍ ജമ്മുവില്‍ പോകാനെന്നും മായാവതി പറഞ്ഞു.
1. जैसाकि विदित है कि बाबा साहेब डा. भीमराव अम्बेडकर हमेशा ही देश की समानता, एकता व अखण्डता के पक्षधर रहे हैं इसलिए वे जम्मू-कश्मीर राज्य में अलग से धारा 370 का प्रावधान करने के कतई भी पक्ष में नहीं थे। इसी खास वजह से बीएसपी ने संसद में इस धारा को हटाये जाने का समर्थन किया।
— Mayawati (@Mayawati) August 26, 2019
69 വര്‍ഷം പഴക്കമുള്ള ആര്‍ട്ടിക്കിള്‍ 370 ആണ് എടുത്തുകളഞ്ഞത്. കാര്യങ്ങള്‍ സാധാരണ നിലയിലാവാന്‍ സമയമെടുക്കും. കാത്തിരിക്കുക, അല്ലെങ്കില്‍ കോടതിയെ സമീപിക്കുക. അല്ലാതെ ഈ അവസരത്തിലെ കശ്മീര്‍ സന്ദര്‍ശനം കേന്ദ്രത്തിന് രാഷ്ട്രീയവല്‍ക്കരിക്കാന്‍ അവസരം നല്‍കുമെന്നും മായാവതി പറഞ്ഞു.
ട്വിറ്ററിലാണ് രാഹുലിന്റെ നേതൃത്വത്തിലുള്ള പ്രതിപക്ഷ സംഘത്തിന്റെ ശ്രീനഗര്‍ സന്ദര്‍ശനത്തെ മായാവതി വിമര്‍ശിച്ചത്.
Discussion about this post