പാലക്കാട് മണ്ണാര്‍ക്കാട്ട് ഭിന്നശേഷിയുളള പ്രായപൂര്‍ത്തിയാകാത്ത ആദിവാസി പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസില്‍ യുവാവിനെ പൊലീസ് അറസ്റ്റു ചെയ്തു. മണ്ണമ്പറ്റ വടക്കേക്കര കോളനിയിലെ സത്യകുമാറാണ് അറസ്റ്റിലായത്.
പെണ്‍കുട്ടിയുടെ പിതാവ് നാട്ടുകാരുടെ സഹായത്തോടെ സത്യകുമാറിനെ തടഞ്ഞുവച്ച് പൊലീസില്‍ ഏല്‍പ്പിക്കുകയായിരുന്നു. പന്തല്ജോലി ചെയ്യുന്നതിനുവേണ്ടി പ്രതി പലപ്പോഴായി പ്രദേശത്ത് എത്തിയിട്ടുണ്ട്. മണ്ണാര്‍ക്കാട് കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.
Discussion about this post