ഡല്‍ഹി : പാര്‍ട്ടി ഫണ്ടിലെ കുറവ് നികത്താന്‍ ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കേജ്രിവാള് നടത്തിയ അഭ്യര്‍ത്ഥനയ്ക്ക് മികച്ച പ്രതികരണം. പത്തു രൂപ സംഭാവന നല്‍കണമെന്നായിരുന്നു കെജ്രിവാളിന്റെ അഭ്യര്‍ത്ഥന. ഇതേ തുടര്‍ന്ന് പാര്‍ട്ടി ഫണ്ടിലേക്ക് സംഭാവന നല്‍കാനായി ഒറ്റ ദിവസം കൊണ്ട് അഞ്ഞൂറിലധികം പേരാണ് മുന്നോട്ട് വന്നത്. ഇതുവരെ അഞ്ഞൂറ്റി മുപ്പത്തിയേഴു പേര് സംഭാവന നല്കി. 6,75,783 രൂപ ഒറ്റ ദിവസം കൊണ്ട് സംഭാവന ലഭിച്ചതായി പാര്‍ട്ടി അറിയിച്ചു.
Discussion about this post