തിരുവന്തപുരം: ആഭ്യന്തരവകുപ്പിന്റെ വീഴ്ച്ചക്കെതിരെ കെപിസിസി പ്രസിഡന്റ് വി.എം സുധീരന് രംഗത്ത്. ആക്രമണങ്ങള്‍ കണ്ണൂരില്‍ നടക്കുമ്പോള്‍ പോലീസിനു വീഴ്ച്ച പറ്റിയിട്ടുണ്ട്.ഇതിനെതിരെ നടപടി സ്വീകരിക്കാന്‍ ആഭ്യന്തര വകുപ്പ് മടികാണിക്കുന്നു.
ഇതുപോലെയുള്ള സംഭവങ്ങള്‍ നടക്കുമ്പോള്‍ സിപിഎം നല്കുന്ന പ്രതിപ്പട്ടിക അതുപോലെ സ്വീകരിക്കുകയാണ് പോലീസ് നിലപാട് എന്നും സുധീരന് അറിയിച്ചു.
അക്രമ സംഭവങ്ങളുടെ ഉറവിടം കണ്ടെത്തുകയാണ് പോലീസ് ചെയ്യേണ്ടത്. എന്നാല്‍ അവര്‍ക്കതിനു പറ്റുന്നില്ല. ടിപി വധക്കേസിലും ഇതു തന്നെയാണ് സംഭവിച്ചത് എന്നും സുധീരന് പറഞ്ഞു.
Discussion about this post