കൊല്‍ക്കത്ത: വാദുവെയ്പു വിവാദത്തില്‍ പെട്ടെങ്കിലും ഐപിഎല്ലിനെ കൈവിടാതെ ബിസിസിഐ . അടുത്ത സീസണില്‍ എട്ടു ടീമുകളുമായി ഗംഭീരമായിത്തന്നെ ഐപിഎല്‍ സംഘടിപ്പിക്കുമെന്ന് ഐപിഎല്‍ ചെയര്മാന് രാജീവ് ശുക്ല പറഞ്ഞു. ഐപിഎല്‍ ഒത്തുകളിയുമായി ബന്ധപ്പെട്ട് രാജസ്ഥാന് റോയല്‍സ്, ചെന്നൈ സൂപ്പര്‍കിങ്സ് ടീമുകളെ രണ്ടുവര്‍ഷത്തേക്കു സസ്പെന്‍ഡ് ചെയ്ത സാഹചര്യത്തിലാണ് വിശദീകരണവുമായി ശുക്ല രംഗത്തെത്തിയത്. എല്ലാത്തവണത്തെയും പോലെ ഐപിഎല്‍ അടുത്തവര്‍ഷവും വന്‍വിജയമായിരിക്കും. ഇപ്പോള്‍ പുറത്തുവന്ന വിധി ഒരുകാരണവശാലും അടുത്ത ഐപിഎല്ലിനെ ബാധിക്കില്ല.
ഐപിഎല്‍ നടത്തിപ്പ് സംബന്ധിച്ച് ബിസിസിയുടെ മുന്നില്‍ നിരവധി വഴികളുണ്ട്. വേണ്ടിവന്നാല്‍ ബിസിസിഐ തന്നെ രണ്ടു ടീമുകളെ രംഗത്തിറക്കും. ഇതേക്കുറിച്ച് ഞായറാഴ്ച ചേരുന്ന ഭരണസമിതിയോഗം ചര്‍ച്ച ചെയ്യുമെന്നും ശൂക്ല പറഞ്ഞു. കളിക്കാരുടെ ലേലവും ടീമുകളുടെ മേല്‍നോട്ടവും കൂടുതല്‍ സുതാര്യമാക്കാനുള്ള ശക്തമായ നടപടി ബിസിസിഐ സ്വീകരിക്കും.
Discussion about this post