കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി. മുരളീധരന്റെ ത്രിദിന ആഫ്രിക്ക സന്ദർശനത്തിന് തുടക്കമായി.ആഫ്രിക്കയിലെത്തിയ മന്ത്രി കാമറൂൺ പ്രധാനമന്ത്രി ജോസഫ് ഡിയോൻ എൻഗുട്ടെയുമായി കൂടിക്കാഴ്ച നടത്തി. 3 പതിറ്റാണ്ടിനിടയിൽ മന്ത്രിതലത്തിൽ നടക്കുന്ന ആദ്യ ഉഭയകക്ഷി ചർച്ചയാണ് നടന്നത്. ഇന്ത്യയും കാമറൂണും തമ്മിൽ വിവിധ മേഖലകളിലെ സഹകരണം മെച്ചപ്പെടുത്താനുള്ള നിരവധി തീരുമാനങ്ങൾ കൈക്കൊണ്ടു.
കാമറൂൺ തലസ്ഥാനമായ യോണ്ടേയിൽ ഇന്ത്യൻ എംബസി സ്ഥാപിക്കാൻ എടുത്ത തീരുമാനത്തെ എൻഗുട്ടെ സ്വാഗതം ചെയ്തു. കൃഷി, വൈദ്യുതിയുൽപാദനം, വിദ്യാഭ്യാസം, ആരോഗ്യം, പ്രതിരോധം എന്നീ മേഖലകളിൽ സഹകരണത്തിനായുള്ള നടപടികൾ ചർച്ച ചെയ്തു.
ആഗോളതലത്തിലുള്ള തീവ്രവാദഭീഷണിക്കെതിരെ പ്രവർത്തിക്കേണ്ടതിന്റെ ആവശ്യകത ഇരുരാജ്യങ്ങളും ആവർത്തിച്ചു. മഹാത്മ ഗാന്ധിജിയുടെ നൂറ്റിയമ്പതാം ജന്മവാർഷികത്തോട് അനുബന്ധിച്ച് കാമറൂൺ സർക്കാർ തപാൽ സ്റ്റാംപ് പുറത്തിറക്കും.
Discussion about this post