പത്തനംതിട്ട : പാലക്കാട് ട്രെയിന്‍ തട്ടി ദുരൂഹ സാഹചര്യത്തില്‍ മരിച്ച പെണ്‍കുട്ടികളുടെ മരണം അന്വേഷിക്കാന്‍ പുതിയ അന്വേഷണസംഘത്തെ നിയമിക്കും എന്ന് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല.ഐപിഎസ് ഉമാ ബെഹ്റയ്ക്കായിരിക്കും അന്വേഷണ ചുമതല. എഡിജിപി ബി സന്ധ്യ ഈ കേസില്‍ മേല്‍നോട്ടം വഹിക്കുമെന്നും അദ്ദേഹം അറിയിച്ചു.
എന്നാല്‍ പെണ്‍കുട്ടികളുടെ പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട് വിവാദം പുതിയ തലത്തിലേക്ക് എത്തിനില്‍ക്കുന്നു. ഈ സാഹചര്യത്തില്‍ പോലീസിനെതിരെ പോലീസ് സര്ജന് അസോസിയേഷന് രംഗത്തെത്തി. ഒരു പെണ്‍കുട്ടിയുടെ പോസ്റ്റുമോര്‍ട്ടം നടത്തിയത് രാത്രിയിലാണ്. മന്ത്രിമാരുടെയും കളക്ടറുടെയും സമ്മര്‍ദ്ദപ്രകാരമാണ് വൈകിയുള്ള പോസ്റ്റുമോര്‍ട്ടം നടത്തിയത്.ഇത് നിയമവിരുദ്ധമാണ് എന്നും പോലീസ് സര്ജന് അസോസിയേഷന് സെക്രട്ടറി ഡോക്ടര്‍ ഹിതേഷ് ശങ്കര്‍ പറഞ്ഞു.സൗമ്യ വധക്കേസുള്‍പ്പടെയുള്ള കേസുകളില്‍ രാത്രി പോസ്റ്റുമോര്‍ട്ടം നിര്‍ത്തലാക്കിയിരുന്നു.
Discussion about this post