കെപിസിസി ഡിജിറ്റല്‍ മീഡിയ സെല്‍ ചെയര്മാന് സ്ഥാനം രാജി വയ്ക്കാനൊരുങ്ങി ശശിതരൂര്‍. പ്രധാനമന്ത്രി നരേന്ദ്രമോദിയെ സ്തുതിച്ചു പ്രസ്താവന നടത്തിയതിന്റെ പിന്നാലെയാണ് ചെയര്മാന് സ്ഥാനം രാജിവയ്ക്കാന്‍ തീരുമാനിച്ചത്. സെല്ലിന്റെ സംസ്ഥാന കോര്‍ കമ്മിറ്റി അംഗങ്ങളുടെയും കോ ഓര്‍ഡിനേറ്റര്‍മാരുടെയും യോഗത്തിലാണ് തരൂര്‍ രാജി തീരുമാനം പ്രഖ്യാപിച്ചത്.
മുല്ലപ്പള്ളി രാമചന്ദ്രൻ കെപിസിസി പ്രസിഡന്റായ ശേഷം സമൂഹമാധ്യമങ്ങളിൽ ഉൾപ്പെടെ കോൺഗ്രസ് ആശയപ്രചാരണത്തിനായി രൂപീകരിച്ചതാണു പ്രഫഷനൽ, രാഷ്ട്രീയ പ്രവർത്തകരുടെ കൂട്ടായ്മയായ ഡിജിറ്റൽ മീഡിയ സെൽ. ചെയർമാനായി ശശി തരൂരിനെയും കൺവീനറായി എ.കെ.ആന്റണിയുടെ മകൻ അനിൽ ആന്റണിയെയും നിയമിച്ചത്
എംപിയെന്ന നിലയിൽ തന്നോടു വിശദീകരണം തേടേണ്ടിയിരുന്നത് എഐസിസിയാണെന്നും കെപിസിസി ഇതിനു മുതിർന്നതിലുള്ള മനോവ്യഥയാണു രാജി തീരുമാനത്തിലേക്കു നയിച്ചതെന്നും ശശിതരൂർ കരുതുന്നതായി അദ്ദേഹത്തോട് അടുപ്പമുള്ളവർ പറഞ്ഞു.
Discussion about this post