നാഷണലിസ്റ്റ് കോൺഗ്രസ് പാർട്ടി (എൻസിപി) തലവൻ ശരദ് പവാറിന് വലിയ തിരിച്ചടിയായി സതാര ഉദയൻരാജെ ഭോസാലെ എംപി സെപ്റ്റംബർ 14 ന് ബിജെപിയിൽ ചേരുന്നു.ശരത് പവാറിന്റെ അടുത്തയാളും പാർട്ടിയിൽ സ്വാധീനമുളള വ്യക്തിയായിരുന്നു സതാര.
ബിജെപിയിൽ ചേരുമെന്ന അഭ്യൂഹങ്ങൾക്കിടെ സതാര എംപി, പവാറിനെ പൂനെയിലെ വസതിയിൽ സന്ദർശിച്ചു. സതാര ബിജെപിയിൽ ചേരുന്ന വിവരം എൻസിപി സ്ഥിതീകരിച്ചിട്ടില്ല.ഛത്രപതി ശിവാജി മഹാരാജിന്റെ പിൻഗാമിയായ സതാര മുഖ്യമന്ത്രി ദേവേന്ദ്രഫഡ്നാവിസിനെ മുബൈയിൽ സന്ദർശിച്ചിരുന്നു.
എൻസിപിയിൽ നിന്ന് നിരവധി നേതാക്കൾ ഇതിനോടകം ബിജെപിയിൽ എത്തിയിട്ടുണ്ട്. സതാര പാർട്ടിയിൽ ചേരുന്നത് സന്തോഷമുണ്ടാക്കുമെന്ന് കഴിഞ്ഞ മാസം മുഖ്യമന്ത്രി ഫഡനാവിസ് വ്യക്തമാക്കിയിരുന്നു. ശിവേന്ദ്ര സിങ്ങ് ഭോസാലെ, സന്ദീപ് നായിക് ,വൈഭവ് പിച്ചാദ് എന്നിവർ അടുത്തിടെ ബിജെപിയിൽ ചേർന്നിരുന്നു. കഴിഞ്ഞ ദിവസം മുബൈയിലെ ശക്തനായ ഗണേഷ് നായിക്കും 50 ഓളം പ്രവർത്തകരും ബിജെപിയിൽ ചേർന്നിരുന്നു.
Discussion about this post