കശ്മീരിലെ സാഹചര്യങ്ങൾ കണക്കിലെടുത്ത് ഇന്ത്യ സന്ദർശിക്കരുതെന്ന പാക്കിസ്ഥാൻ സംഘടനകളുടെ സമർദ്ദത്തിന് വഴങ്ങാതെ ന്യൂ ജേഴ്സി ഗവർണ്ണർ ഫിൽ മർഫി ഇന്ന് ഇന്ത്യയിലെത്തും.ഇന്ത്യയുമായി വാണിജ്യ സഹകരണം മെച്ചപ്പെടുത്തുകയാണ് ലക്ഷ്യം. അമേരിക്കയിലെ ന്യൂ ജേഴ്സി സംസ്ഥാനത്തിന്റെ ഗവർണർ ഫിൽ മർഫി ഒരാഴ്ചത്തെ സന്ദർശനത്തിനാണ് ഇന്ന് എത്തുന്നത്.പ്രധാനമായും ഇന്ത്യൻ കമ്പനികളെ ന്യൂജേഴ്സിയിലേക്ക് സ്വാഗതം ചെയ്യാനാണ് ഉദ്ദേശിക്കുന്നത്.
അമേരിക്കയിൽ ഏറ്റവും അധികം ഇന്ത്യക്കാർ താമസിക്കുന്ന സംസ്ഥാനങ്ങളിൽ ഒന്നാണ് ന്യൂജെഴ്സി. ഗവർണർ ഫിൽ മർഫി സെപ്തംബർ 13 മുതൽ 22 രണ്ട് വരെ ഇന്ത്യയിലെ വിവിധ നഗരങ്ങൾ സന്ദർശിക്കും. ഡൽഹി, മുംബൈ, ഹൈദരാബാദ്, ബെംഗളൂരു, അഹമ്മദാബാദ്, ഗാന്ധിനഗർ തുടങ്ങിയ നഗരങ്ങൾ സന്ദർശിക്കാനാണ് പദ്ധതി.
മോദി സർക്കാരിലെ ക്യാബിനറ്റ് മന്ത്രിമാർ, സംസ്ഥാന മുഖ്യമന്ത്രിമാർ, കോർപ്പറേറ്റ് തലവന്മാർ, ഫിക്കി, യുഎസ് ഇന്ത്യ ബിസിനസ്സ് കൗൺസിൽ അംഗങ്ങൾ എന്നിവരുമായി ഗവർണർ മർഫി വിശദമായ ചർച്ചകൾ നടത്തും. ന്യൂജെഴ്സി നിക്ഷേപ സൗഹൃദ സംസ്ഥാനമാണ്. ലോകത്തിലെ ഏറ്റവും വലിയ മരുന്ന് നിർമാണ കമ്പനികൾ, ടെക്നോളജി കമ്പനികൾ എന്നിവയൊക്കെ സ്ഥിതി ചെയ്യുന്നത് ന്യൂ ജേഴ്സിയിലാണ്. ഈ സാഹചര്യം ഉപയോഗപ്പെടുത്തി ഐടി, ഫാർമ, മീഡിയ, വിദ്യാഭ്യാസം എന്നീ മേഖലകളിൽ ഇന്ത്യയിൽ നിന്ന് നിക്ഷേപകരെ സ്വാഗതം ചെയ്യാനാണ് ഉദ്ദേശിക്കുന്നത്.
Discussion about this post