ആഗോള ഭീകരന്‍ ഹാഫിസ് സയീദിന്റെ സംഘടനയായ ജമാത്ത് ഉദ് ദവയ്ക്ക് വേണ്ടി കോടിക്കണക്കിന് രൂപയാണ് നല്‍കുന്നതെന്ന് പാക് ആഭ്യന്തര മന്ത്രി ഇജാസ് അഹമ്മദ് ഷായുടെ വെളിപ്പെടുത്തല്. പാക് മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് ഭീകര സംഘടനയ്ക്ക് പണം നല്‍കുന്നതായി ഷാ വ്യക്തമാക്കിയത്.
അതേസമയം ജമാത്ത് ഉദ് ദവയില്‍ പ്രവര്‍ത്തിക്കുന്നവരെ അതില്‍ നിന്നും പിന്‍തിരിപ്പിച്ച് മുഖ്യധാരയിലേക്ക് കൊണ്ടുവരുന്നതിനാണ് പണം നല്‍കുന്നതെന്നാണ് പാകിസ്ഥാന്റെ വിചിത്ര വാദം. പാകിസ്ഥാനെ കരിമ്പട്ടികയില്‍ ഉള്‍പ്പെടുത്താന്‍ ഫിനാന്‍ഷ്യല്‍ ടാസ്‌ക് ഫോഷ്‌സ് തീരുമാനമെടുത്ത് ഒരു മാസത്തിന് ശേഷമാണ് ആഭ്യന്തര മന്ത്രി പുതിയ വെളിപ്പെടുത്തലുമായി രംഗത്തു വരുന്നത്.
പാകിസ്ഥാന്‍ പട്ടാളത്തിലെ മുന്‍ ബ്രിഗേഡിയര്‍ കൂടിയായിരുന്ന ഇജാസ് അഹമ്മദിന്റെ ഈ സമ്മതം അന്താരാഷ്ട്രതലത്തില്‍ പാകിസ്ഥാന്റെ ഇരട്ടത്താപ്പിനെ വ്യക്തമായി തുറന്നുകാട്ടുന്നതായി. ഇതിനു മുന്‍പ് പാക് പ്രധാനമന്ത്രി ഇംമ്രാന്‍ ഖാന്‍ തന്നെ ഇതുപോലുള്ള പരാമര്‍ശങ്ങള്‍ നടത്തിയിട്ടുണ്ട്. നാല്‍പ്പതിനായിരം ഭീകരവാദികള്‍ പരിശീലനം ലഭിച്ച് കാശ്മീരിലോ അഫ്ഗാനിസ്ഥാനിലോ പോകാന്‍ തയ്യാറെടുത്തുനില്‍ക്കുന്നു എന്ന് ഇംമ്രാന്‍ ഖാന്‍ പറഞ്ഞത് വന്‍ വിവാദമായിരുന്നു.
ഹഫീസ് സയ്യിദിന്റെ ജമായത്തുള്‍ ദുവ എന്ന സംഘടനയാണ് അയാളുടെ പ്രവര്‍ത്തനങ്ങളുടെ മുഖം. ഈ സംഘടനയ്ക്കാണ് പക് ഗവണ്മെന്റ് നേരിട്ട് ദശലക്ഷക്കണക്കിനു രൂപ നല്‍കിയതായി പാക് മന്ത്രി തന്നെ പരസ്യപ്രസ്താവന നടത്തിയിരിയ്ക്കുന്നത്.
ഹഫീസ് സയ്യിദിനെ ചില സാമ്പത്തികക്കുറ്റങ്ങള്‍ ആരോപിച്ച് ഇപ്പോള്‍ പാകിസ്ഥാന്‍ തടവിലിട്ടിരിയ്ക്കുകയാണ് എന്നാണ് വാര്‍ത്തകള്‍. എന്നാല്‍ ഇത് ഐക്യരാഷ്ട്രസഭയുടെ ഉള്‍പ്പെടെയുള്ള ഏജന്‍സികളുടെ കണ്ണുവെട്ടിയ്ക്കാനുള്ള പരിപാടിയാണെന്നും പാകിസ്ഥാന്റെ ഐ എസ് ഐയും ഹഫീസ് സയ്യിദിന്റെ പല സംഘടനകളും ചേര്‍ന്ന് കാശ്മീരിലേക്ക് പരിശീലനം ലഭിച്ച ഭീകരരെ അയച്ചുകഴിഞ്ഞെന്ന് വിവരം ലഭിച്ചതായും റിപ്പോര്‍ട്ടുകളുണ്ട്.
എന്നാല്‍ ഈ പണം ജമാത്ത് ഉദ് ദവയുടെ മാതൃ സംഘടനയായ ലഷ്‌കര്‍ ഇ ത്വയ്ബ ഭീകരാക്രമണങ്ങള്‍ക്ക് ഉപയോഗിക്കുന്നതായാണ് വിവരം. 2008 ലെ മുംബൈ ഭീകരാക്രമണം ഉള്‍പ്പെടെ നിരവധി ഭീകരാക്രമണങ്ങളില്‍ പ്രതിയാണ് ജമാത്ത് ഉദ് ദവ തലവന്‍ ഹാഫിസ് സയീദ്. സയീദ് ഉള്‍പ്പെടെ നാല് ഭീകരരെ യുഎപിഎ നിയമ ഭേദഗതി പ്രകാരം ഇന്ത്യ ഭീകരരായി പ്രഖ്യാപിച്ചിട്ടുണ്ട്.
Discussion about this post