ഇന്ത്യന്‍ വ്യോമസേനയ്ക്ക് ഏഴ് പുതിയ ആകാശ് മിസൈല്‍ സ്ക്വാഡ്രനുകള്‍ കൂടി ലഭിയ്ക്കുന്നു. ഇതിനായി 5400 കോടി രൂപയുടെ കരാറാണ് ഭാരത് ഇലക്ട്രിക്കല്‍സ് എന്ന പൊതുമേഖലാ സ്ഥാപനവും പ്രതിരോധമന്ത്രാലയവും തമ്മില്‍ ഒപ്പുവയ്ക്കുന്നത്. ഹെലികോപ്ടര്‍, വ്യോമയാനങ്ങള്‍, ഡ്രോണുകള്‍ എന്നിവയും ഈ സ്ക്വാഡ്രണില്‍ ആകാശ് മിസൈലിനൊപ്പം ഉണ്ടാകും.
പതിനെട്ട് മാസം കഴിയുമ്പോള്‍ ആകാശ് മിസൈല്‍ നിര്‍മ്മിച്ചു കൈമാറിത്തുടങ്ങും. മൂന്നു കൊല്ലം കഴിയുമ്പോള്‍ എല്ലാ മിസൈലുകളും കൈമാറിയിരിയ്ക്കണം എന്നാണ് കരാര്‍.
വ്യോമസേനയ്ക്ക് ഇപ്പോള്‍ത്തന്നെ ആറ് ആകാശ് മിസൈല്‍ സ്ക്വാഡ്രനുകളുണ്ട്..വടാക്കുകിഴക്കന് സംസ്ഥാനങ്ങളിലും ചൈനയോട് ചേര്‍ന്ന അതിര്‍ത്തിയിലുമാണ് ഇത് വിന്യസിച്ചിരിയ്ക്കുന്നത്. ചൈന ടിബറ്റില്‍ ഉള്‍പ്പെടെ വ്യോമതാവളങ്ങളൊരുക്കിയിരിയ്ക്കുന്നതിനെ ഫലപ്രദമായി ചെറുക്കാന്‍ ഈ പുതിയ മിസൈല്‍ സ്ക്വാഡ്രനുകള്‍ അത്യാവശ്യമാണെന്ന് പ്രതിരോധവിധഗ്ധര്‍ വളരെക്കാലമായി ആവശ്യപ്പെടുന്നതാണ്.
ഭാരത് ഇലക്ട്രിക്കല്‍സ്, ഭാരത് ഡൈനാമിക്സ് എന്നീ രണ്ട് പൊതുമേഖലാ സ്ഥപനങ്ങളാണ് ആകാശ് മിസൈല്‍ നിര്‍മ്മിയ്ക്കുന്നത്.
Discussion about this post