മസ്കറ്റ്: ഒമാനിലെ ഹൈമയിലുണ്ടായ വാഹനാപകടത്തില്‍ മിനി ബസും കാറും കൂട്ടിയിടിച്ച് രണ്ടു മലയാളികള്‍ ഉള്‍പ്പെടെ ഏഴ് പേര് മരിച്ചു. മസ്കത്തിലെ ലുലുവിലെ ജീവനക്കാര്‍ സഞ്ചരിച്ച മിനി ബസാണ് അപകടത്തില്‍പ്പെട്ടത്. ലുലു ജീവനക്കാരായ ജില്‍ഷാദ്, ശിഫ എന്നിവരാണ് മരിച്ച മലയാളികള്‍. ഇന്നു പുലര്‍ച്ചെയാണ് അപകടമുണ്ടായത്. കുടുംബത്തോടൊപ്പം പെരുന്നാള്‍ ആഘോഷത്തിനായി സലാലയിലേക്ക് പോകുകയായിരുന്നു ഇവര്‍. ഇടിയുടെ ആഘാതത്തില്‍ കാറിന് തീപിടിച്ചു. മരിച്ചവരില്‍ അഞ്ച് പേരെ തിരിച്ചറിഞ്ഞിട്ടുണ്ട്. ഗുരുതരമായി പരിക്കേറ്റവരെ ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്.മരിച്ചവരുടെ മൃതദേഹം ഒമാനില്‍ സര്‍ക്കാര്‍ ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്
Discussion about this post