കോര്‍പ്പറേറ്റ് നികുതിയില്‍ ഇളവ് പ്രഖ്യാപിച്ച് ധനമന്ത്രി നിര്‍മ്മലാ സീതാരാമന്.ആനുകൂല്യങ്ങളും ഇളവുകളും വാങ്ങാത്ത ആഭ്യന്തരകമ്പനികള്‍ക്ക് 22% ആദായ നികുതി.ഈ വിഭാഗത്തില്‍പ്പെടുന്ന കമ്പനികള്‍ക്ക് മിനിമം ഓള്‍ട്ടര്‍നെറ്റ് ടാക്സ് നല്‍കേണ്ടതില്ല.2019 ഒക്ടോബര്‍ 1 ന് തുടങ്ങുന്ന കമ്പനികള്‍ക്ക് 15 % ഇളവ് മാത്രം.ഇളവ് അനുവദിക്കണമെങ്കില്‍ 2023 ഒക്ടോബറിന് മുന്നേ ഉത്പാദനം തുടങ്ങണം
വളര്‍ച്ചയും ഉത്പാദനവും ഉറപ്പാക്കാന്‍ കൂടുതല്‍ നടപടികള്‍ സ്വീകരിക്കുമെന്നും മന്ത്രി പറഞ്ഞു.ഗോവയില്‍ നടക്കുന്ന ജിഎസ്ടി കൗണ്‍സില്‍ യോഗത്തിന് മുന്നേ നടന്ന വാര്‍ത്താസമ്മളനത്തിലാണ് മന്ത്രിയുടെ പ്രഖ്യാപനം.
Discussion about this post